കണ്ണുകൊണ്ട് കാണുക മാത്രമല്ല, അങ്ങനെയൊക്കെ ഉണ്ടോ എന്നോർത്ത് ഒരുപാട് വിഷമിച്ചു : മറുപടിയുമായി ബാല

വില്ലൻ കഥാപാത്രങ്ങളും നായകഥാപാത്രങ്ങളും അഭിനയിച്ച് മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് നടൻ ബാല. ഐഡിയ സ്റ്റാർ സിംഗറിൽ അതിഥിയായി വന്ന ശേഷം ആയിരുന്നു നടൻ ബാല അമൃതയുമായി സൗഹൃദത്തിൽ ആവുകയും ഒടുവിൽ ആ ബന്ധം വിവാഹത്തിലേക്ക് എത്തുകയും ചെയ്തത്.

മലയാളത്തിന്റെ പ്രിയതാരദമ്പതികളായിരുന്നു നടൻ ബാലയും ഗായിക അമൃത സുരേഷും. ഇരുവരുടെയും വേർപിരിയൽ വാർത്തയറിഞ്ഞ് പ്രേക്ഷകർ അമ്പരന്നിരുന്നു.

ഇത്രയും വർഷം  കഴിഞ്ഞിട്ടും എന്തുകൊണ്ട് വിവാഹമോചിതരായി എന്ന കാരണം ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല. ഇപ്പോൾ  ഒരു അഭിമുഖത്തിലൂടെ ബാല വിവാഹമോചനത്തിന്റെ കാരണത്തിന്റെ ചില സൂചനകൾ വെളിപ്പെടുത്തിയിരിക്കുകയാണ്.

കാണാൻ പാടില്ലാത്ത കാഴ്ച കണ്ടുകൊണ്ടിരുന്നെന്നും അതാണ് ജീവിതം തകർത്തതെന്നും ബാല മാധ്യമങ്ങളോട് പറയുന്നു. മകളുടെ ഭാവി ഓർത്തു മാത്രമാണ് വിവാഹജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ തുറന്നു പറയാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
‘കാണാൻ പാടില്ലാത്ത കാഴ്ച കണ്ടുകൊണ്ടിരുന്നു അത് തനിക്ക് താങ്ങാൻ പറ്റുന്നത് ആയിരുന്നില്ല സ്വന്തം കണ്ണുകൊണ്ട് കാണുക മാത്രമല്ല, അങ്ങനെയൊക്കെ ഉണ്ടോ എന്നു ഓർത്ത് ഒരുപാട് വിഷമിച്ചു . കാണാൻ പാടില്ലാത്ത ആ കാഴ്ച കണ്ട ശേഷം പിന്നെ  തളർന്ന് പോയി. എത്ര വലിയ ബലശാലിയാണെങ്കിലും ഒരു സെക്കന്‍ഡിൽ എല്ലാം തകർന്നെന്നും താൻ ഇല്ലാതായിപ്പോയെന്ന് ബാല മാധ്യമങ്ങളോട് പറഞ്ഞു.

The post കണ്ണുകൊണ്ട് കാണുക മാത്രമല്ല, അങ്ങനെയൊക്കെ ഉണ്ടോ എന്നോർത്ത് ഒരുപാട് വിഷമിച്ചു : മറുപടിയുമായി ബാല appeared first on Viral Max Media.



from Mallu Articles https://ift.tt/j2LQDVt
via IFTTT
Previous Post Next Post