അവനോടൊപ്പമുള്ള 365  ദിനങ്ങൾ!!!  മകൻറെ ഒന്നാം പിറന്നാൾ ആഘോഷിച്ചു മൈഥിലി

മകൻ നീൽ സമ്പത്തിന്റെ ഒന്നാം പിറന്നാൾ അത്യാഡംബരമായി ആഘോ ഷിച്ചു നടി മൈഥിലിയും ഭർത്താവ് സമ്പത്തും. ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ താരം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിട്ടുണ്ട്. സിനിമ താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് മകന് ആശംസകളുമായി രംഗത്തെത്തിയത്. പിറന്നാളാഘോഷത്തിലെ സന്തോഷം നിമിഷങ്ങൾ ആയിരുന്നു മൈദലി പ്രേക്ഷകർക്കായി പങ്കുവെച്ചത്.

പത്തനംതിട്ടിയലെ കോന്നി സ്വിദേശിനിയായ ബ്രൈറ്റി രാമചന്ദ്രന്‍ പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.അതിനുശേഷം മലയാളത്തിൽ ഒരുപിടി നല്ല ചിത്രങ്ങളിൽ അഭിനയിച്ചു. നായികയായി സഹ നായികയായി ഒക്കെ മൈഥിലി നിരവധി കഥാപാത്രങ്ങൾ ആയിരുന്നു ലഭിച്ചത്.പിന്നീട് കുറച്ച് അധികം നാളുകളായി അഭിനയരംഗത്ത് നിന്നും ഇടവേള എടുത്തിരുന്നു. 2022 ഏപ്രിൽ 28 നായിരുന്നു മൈഥിലിയുടെ വിവാഹം നടന്നത്.

ആര്‍ക്കിടെക്ടായ സമ്പത്താണ് മൈഥിലിയെ വിവാഹം ചെയ്തത്. ഗുരുവായൂരിൽ വച്ച് ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു വിവാഹം സംഘടിപ്പിച്ചത്.

ഇവര്‍ക്കൊരു മകന്‍ ജനിച്ചതും മൈഥിലി തന്നെ ഇൻസ്റ്റാഗ്രാമിലൂടെ പ്രേക്ഷകരെ അറിയിച്ചിരുന്നു.
‘ഞങ്ങളുടെ രാജകുമാരനൊപ്പമുള്ള മറക്കാനാവാത്ത 365 ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. നീ ജനിച്ചതിൽ ഞാനേറെ സന്തോഷവതിയാണ്. ജന്മദിനാശംസകൾ.. താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് സമൂഹമാധ്യമത്തിൽ എഴുതി

The post അവനോടൊപ്പമുള്ള 365  ദിനങ്ങൾ!!!  മകൻറെ ഒന്നാം പിറന്നാൾ ആഘോഷിച്ചു മൈഥിലി appeared first on Viral Max Media.



from Mallu Articles https://ift.tt/iTnk4vr
via IFTTT
Previous Post Next Post