ലുക്ക് കണ്ട് അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്, ഡൾ മേക്കപ്പുള്ള കഥാപാത്രങ്ങളാണ്  വാരാറുള്ളത് : ശാന്തി ബാലചന്ദ്രൻ

തരംഗം, ജെല്ലിക്കെട്ട്, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് ശാന്തി. ചുരുക്കം ചില സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങൾ കൊണ്ട് താരം പ്രേക്ഷകർക്കിടയിൽ സുപരിചിതയാണ്. ഇപ്പോഴത്തെ ഏറ്റവും പുതിയ അഭിമുഖത്തിലൂടെ സിനിമയിൽ നിന്നും നേരിടേണ്ടി വന്ന ചില അനുഭവങ്ങളെ കുറിച്ച് നടി തുറന്നു പറയുകയാണ്.

സൗന്ദര്യം എന്നത് സിനിമയിൽ വലിയൊരു ഭാഗമാണെന്നും തന്റെ ലുക്ക് കണ്ട സിനിമയ്ക്ക് പല അവസരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ടെന്നും നാടൻ റോളുകളും ഡൾ മേക്കപ്പുള്ള കഥാപാത്രങ്ങൾ മാത്രമാണ് തനിക്ക് വരാറുള്ളത്. അല്ലാതെ കഥാപാത്രങ്ങൾക്ക് വേണ്ടി ഓഡിഷൻ നൽകാൻ തയ്യാറായാൽ കൂടി ലുക്ക് ശരിയല്ലെന്ന് പറഞ്ഞു പലരും തന്നെ ഒഴിവാക്കിയിട്ടുണ്ടെന്നും ശാന്തി പറയുന്നു. കുറച്ചുകൂടി ഗ്രാമപ്രദേശ റോളുകളാണ് ചേരുക എന്ന് പലരും പറഞ്ഞിട്ടുണ്ടെന്ന് താരം പറയുന്നു.

ജീവിതത്തിൽ ചെയ്യാൻ ആഗ്രഹമുള്ള ഒരു സിനിമ ഒരു ഹൊറർ സിനിമയാണെന്നും പേടി എന്നത് താൻ ജീവിതത്തിൽ അനുഭവിച്ചിട്ടുള്ളതല്ലന്നും പാമ്പിനെയും പഴുതാരയും ഒന്നും തനിക്ക് ഭയമില്ല. പക്ഷേ ജീവിതത്തിൽ എന്തെങ്കിലും ഒന്ന് നഷ്ടപ്പെടുമോ എന്ന കാര്യം ഓർത്ത് തനിക്ക് പേടി വരാറുണ്ടെന്നും അല്ലാതെ പേടി എന്നൊരു വികാരം തനിക്ക് ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്നും നടി പറയുന്നു.

The post ലുക്ക് കണ്ട് അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്, ഡൾ മേക്കപ്പുള്ള കഥാപാത്രങ്ങളാണ്  വാരാറുള്ളത് : ശാന്തി ബാലചന്ദ്രൻ appeared first on Viral Max Media.



from Mallu Articles https://ift.tt/3Y5LT8w
via IFTTT
Previous Post Next Post