ഫാഷൻ ഇഷ്ടമാണ്, ഗ്ലാമറസ് വേഷങ്ങൾ അണിയാൻ ഇക്ക പണ്ടും സമ്മതിച്ചിട്ടുണ്ട്: വിവാഹമോചനത്തിനുശേഷം സജ്ന

ബിഗ് ബോസിലൂടെയും മിനിസ്ക്രീനിലൂടെയും മലയാളി പ്രേക്ഷകർക്ക് പ്രിയങ്ക പ്രിയങ്കരരായ ദമ്പതികൾ ആയിരുന്നു സജ്ജനയും ഫിറോസും. ബിഗ് ബോസിലൂടെയായിരുന്നു ഇരുവരും പ്രേക്ഷകർക്കിടയിൽ സുപരിചിതരായത്.

രണ്ടുപേരുടെയും കോമ്പോ പ്രേക്ഷകർ ഏറെ ആസ്വദിക്കുകയും ചെയ്തിരുന്നു നിരവധി ചാനൽ പരിപാടികളിലൂടെ താരങ്ങൾ പ്രേക്ഷകശ്രദ്ധ നേടിയെടുത്തവയാണ്. ആരാധകരെ ഞെട്ടിപ്പിച്ചുകൊണ്ട് ഡിവോഴ്സ് ആകുന്നു എന്ന വാർത്ത പുറത്തുവിട്ടത് അടുത്തിടെയാണ്. ഒരു സ്വകാര്യ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലൂടെയാണ് രണ്ടുപേരും വിവാഹമോചിതരാകുന്നു എന്ന് വെളിപ്പെടുത്തിയത്.

പരസ്പര ധാരണയോടു കൂടി മക്കളുടെ കാര്യങ്ങൾ ഒത്തുതീർപ്പാക്കി കൊണ്ടായിരുന്നു വിവാഹമോചനം തീരുമാനിച്ചതെന്നും സജ്ജന വെളിപ്പെടുത്തിയിരുന്നു. ഫിറോസും ഇതുപോലെ ഒരു അഭിമുഖത്തിൽ വിവാഹമോചനത്തിന്റെ കാര്യം വെളിപ്പെടുത്തിയിരുന്നു. രണ്ടുപേരും പരസ്പരം റെസ്പെക്ടഡ് കൂടി തന്നെ സ്വകാര്യ കാരണങ്ങൾ വെളിപ്പെടുത്താതെ ആയിരുന്നു വിവാഹമോചന വാർത്ത പുറത്തുവിട്ടത്.

ഡിവോഴ്സിനു ശേഷം സജ്ന ഒരു സ്വകാര്യ സ്ഥാപനത്തിൽ ഉദ്ഘാടനത്തിനായി എത്തിയപ്പോൾ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമത്തിൽ ശ്രദ്ധ നേടിയിരുന്നു. താരത്തിന്റെ ഡ്രസ്സിംഗ് സ്റ്റൈൽ ഉൾപ്പെടെ ആരാധകർ ശ്രദ്ധിച്ചിരുന്നു. വിവാഹമോചനത്തിനുശേഷം സമൂഹമാധ്യമത്തിൽ കൂടുതൽ ആക്ടീവായോ എന്ന ചോദ്യത്തിന് സജന ഉത്തരം അതെ എന്നാണ് നൽകിയത്. അന്നും ഇന്നും ഫിറോസ് തന്റെ വസ്ത്രധാരണത്തിൽ ഇടപെട്ടിട്ടില്ലായിരുന്നു. മോഡേൺ വസ്ത്രങ്ങൾ താൻ ഫിറോസിന്റെ കൂടെ ഉണ്ടായിരുന്നപ്പോഴും ധരിക്കുമായിരുന്നു എന്നും ഇപ്പോഴാണ് ആളുകൾ തന്നെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയതെന്നും സജ്ജന പറയുന്നു.

The post ഫാഷൻ ഇഷ്ടമാണ്, ഗ്ലാമറസ് വേഷങ്ങൾ അണിയാൻ ഇക്ക പണ്ടും സമ്മതിച്ചിട്ടുണ്ട്: വിവാഹമോചനത്തിനുശേഷം സജ്ന appeared first on Viral Max Media.



from Mallu Articles https://ift.tt/p8TXiK7
via IFTTT
Previous Post Next Post