സ്റ്റേജ് ഷോകളിലൂടെയും പിന്നണി ഗാനരംഗത്തിലൂടെയും പ്രിയങ്കരിയായ ഗായിക അമൃത സുരേഷുമായി പിരിഞ്ഞതിനു ശേഷം സംഗീത സംവിധാകൻ ഗോപി സുന്ദറിന്റെ പേരിനൊപ്പം ഈയടുത്തകാലത്തായി ഏറ്റവും അധികം കേട്ട പേരാണ് മയോനി എന്നത്.
മയോനി എന്ന പ്രിയ നായർക്കൊപ്പമുള്ള ഗോപി സുന്ദറിന്റെ വിദേശയാത്ര ചിത്രങ്ങൾ അടക്കം സമൂഹമാധ്യമങ്ങളിൽ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. ഇരുവരും തമ്മിൽ പ്രണയമാണെന്ന് അഭ്യൂഹങ്ങളും പരക്കെ ഉയർന്നിരുന്നു. എന്നാൽ ഇതിനൊന്നും ഗോപി സുന്ദർ മറുപടി നൽകി രംഗത്തെത്തിയിരുന്നില്ല.
അമൃതയുമായി പിരിഞ്ഞ ഗോപി സുന്ദർ പുതിയ പ്രണയം കണ്ടെത്തിയെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചർച്ചകൾ. എന്നാൽ ഇക്കാര്യം ഗോപി സുന്ദറോ മയോനിയോ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അതിൻറെ സൂചനകളാണ് പുറത്തുവരുന്നത്.
ഇപ്പോഴിതാ, ഗോപി സുന്ദറിനൊപ്പമുള്ള ഏതാനും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ഷെയർ ചെയ്തിരിക്കുകയാണ് മയോനി. “ഞാൻ സ്നേഹിക്കുന്ന ഒരാളുമൊത്തുള്ള സന്തോഷകരമായ ആനന്ദകരമായ നിമിഷങ്ങൾ, എന്നെ സ്നേഹിക്കുകയും എങ്ങനെ ജീവിക്കണമെന്നു പഠിപ്പിക്കുകയും ചെയ്ത വ്യക്തി,” എന്നാണ് ചിത്രങ്ങൾക്ക് താഴെ നൽകിയ അടിക്കുറിപ്പ് . കമന്റ് ബോക്സ് ഓഫ് ആക്കി വെച്ചു കൊണ്ടായിരുന്നു ഇരുവരും പോസ്റ്റ് പങ്കുവെച്ചത്.
The post എന്നെ എങ്ങനെ സ്നേഹിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും പഠിപ്പിച്ചയാൾ : ഗോപി സുന്ദറിനെ ചേർത്തുപിടിച്ച് മയോനി appeared first on Viral Max Media.
from Mallu Articles https://ift.tt/z3seH9C
via IFTTT