അഭിമുഖങ്ങളിൽ ഭാര്യമാരെ പ്രശംസിച്ചേ പറഞ്ഞിട്ടുള്ളൂ, ഒരു കാരണവശാലും അമ്മയെ വേദനിപ്പിക്കരുത് എന്നേ മക്കളോട് പറഞ്ഞിട്ടുണ്ട്, ചർച്ചയായി മുകേഷിന്റെ വാക്കുകൾ

മലയാളികളുടെ എല്ലാക്കാലത്തെയും പ്രിയപ്പെട്ട നടന്മാരിലൊരാളാണ് നടനും എം എൽ എയുമായ മുകേഷ്. സിനിമയിൽ മാത്രമല്ല, ഉരുളക്കുപ്പേരി പോലെയുള്ള മറുപടികളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന മുകേഷിനെ നമ്മൾ ഒരുപാട് ഇടങ്ങളിൽ മുന്നേയും കണ്ടിട്ടുണ്ട്. രസകരമായ രീതിയിൽ കഥ പറയാൻ കഴിവും മുകേഷിനുണ്ട്. പല വേദികളും താരം അതുപോലെ പഴയ കഥകൾ പറഞ്ഞിട്ടുണ്ട്. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചതോടെ സിനിമയ്ക്ക് പുറകിലെ അണിയറകഥകളും താരങ്ങളുടെ തമാശക്കഥകളും നടൻ പങ്കുവെക്കാറുണ്ട്.

രണ്ട് വിവാഹ ബന്ധങ്ങളും വേർപിരിഞ്ഞത് ഒരു പരിധിവരെ മുകേഷിന്റെ പ്രതിഛായയെ ബാധിച്ചിട്ടുമുണ്ട്. വിവാഹമോചനത്തിന്റെ ഘട്ടത്തിൽ മുൻ ഭാര്യ സരിത ഇദ്ദേഹത്തിനെതിരെ ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്. പിന്നീട് ഈ വിവാദങ്ങൾ കെട്ടടങ്ങുകയായിരുന്നു. 1988 ലാണ് മുകേഷും നടി സരിതയും വിവാഹിതരായത്. രണ്ട് മക്കളും ദമ്പതികൾക്ക് ജനിച്ചു. 2011 ലാണ് മുകേഷും സരിതയും വേർപിരിയുന്നത്. 2013 ൽ നർത്തകി മേതിൽ ദേവികയെ വിവാഹം ചെയ്‌തെങ്കിലും 2021 ഓടെ ഈ ബന്ധവും അവസാനിച്ചു. രണ്ട് വിവാഹമോചനങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് മുകേഷിപ്പോൾ. രണ്ട് പേരുമായും തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മുകേഷ് പറയുന്നു. ഇതുവരെ രണ്ട് പേരെക്കുറിച്ചും താൻ മോശമായി സംസാരിച്ചിട്ടില്ല. സാധാരണ കുടുംബ കോടതിക്ക് മുമ്പിൽ ചെന്നാൽ നൂറ് ശതമാനം ഭർത്താവ് ഭാര്യയെയും ഭാര്യ ഭർത്താവിനെയും ചീത്ത വിളിക്കും. അത് നാച്വറലാണ്.

എന്നാൽ ഒരിക്കൽ പോലും രണ്ട് പേരെക്കുറിച്ചും ഏതെങ്കിലും തരത്തിൽ മോശമായി സംസാരിച്ചിട്ടില്ലെന്ന് മുകേഷ് പറയുന്നു. എത്രയോ പത്രം പ്രഷർ ചെയ്തിട്ടും ഒരു വാക്ക് പറഞ്ഞില്ല. രണ്ട് പേരെയും അഭിനന്ദിക്കുന്നു. കാരണം, അങ്ങനെയൊരു തീരുമാനം എടുത്താൽ സന്തോഷമുണ്ടെങ്കിൽ അതുമായി മുന്നോട്ട് പോകണം. അല്ലാതെ കടിച്ച് തൂങ്ങി നിൽക്കേണ്ട.

methil devika

എത്ര അടുത്ത സുഹൃത്താണെങ്കിലും ഭാര്യയാണെങ്കിലും മക്കളാണെങ്കിലും ആ തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം കൊടുത്തില്ലെങ്കിൽ അവരുടെ ജീവിതം എന്താകും എന്റെ ജീവിതം എന്താകും. അവരോട് ദേഷ്യവുമില്ല. അഭിമുഖങ്ങളിൽ അവരെ പ്രശംസിച്ചേ പറഞ്ഞിട്ടുള്ളൂ. ഒരു കാരണവശാലും അമ്മയെ വേദനിപ്പിക്കരുത് എന്നേ മക്കളോട് പറഞ്ഞിട്ടുള്ളൂ. മേതിൽ ദേവികയുടെ കാര്യത്തിൽ തനിക്ക് ഒരു പരിഭവവും ഇല്ലെന്നും ഇപ്പോഴും സന്തോഷത്തിലാണെന്നും മുകേഷ് വ്യക്തമാക്കി.

പറയാതിരിക്കാൻ പറ്റില്ല, ഇവിടത്തെ പ്രധാനപ്പെട്ട എല്ലാ പത്ര മാധ്യമങ്ങളും ദേവികയുടെ അഭിമുഖത്തിന് ചെന്നിരുന്നു. വീട് മുഴുക്കെ പത്രക്കാരായിരുന്നു. സിപിഐഎമ്മിന്റെ എംഎൽഎയാണ്, സിനിമാ നടനാണ്. ഒരുത്തൻ ഫിനിഷ് ആകുന്നതിന്റെ സന്തോഷത്തിലാണ് എല്ലാവരും. ആ ദേഷ്യത്തിൽ എന്തെങ്കിലും പറഞ്ഞാൽ നമ്മുടെ നാട്ടിലെ നിയമം അനുസരിച്ച് വേറെ വകുപ്പില്ല. ഗാർഹിക പീഡനവും മറ്റും കേസായി വരും. വളരെ ഉഷാറായി അവിടെ ഇരിക്കുന്ന എല്ലാവരുടെയും എക്‌സപ്രഷനാണ് ഞാൻ നോക്കുന്നത്.

The post അഭിമുഖങ്ങളിൽ ഭാര്യമാരെ പ്രശംസിച്ചേ പറഞ്ഞിട്ടുള്ളൂ, ഒരു കാരണവശാലും അമ്മയെ വേദനിപ്പിക്കരുത് എന്നേ മക്കളോട് പറഞ്ഞിട്ടുണ്ട്, ചർച്ചയായി മുകേഷിന്റെ വാക്കുകൾ appeared first on Viral Max Media.



from Mallu Articles https://ift.tt/MmV4Ju6
via IFTTT
Previous Post Next Post