മലയാളത്തിൻറെ പ്രിയപ്പെട്ട അവതാരികയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസരുമായ പേർളിയ്യ്ക്ക് പെൺകുഞ്ഞ് ജനിച്ചത് ഇന്നലെ ആയിരുന്നു. സമൂഹമാധ്യമത്തിലൂടെയാണ് താരങ്ങൾ സന്തോഷവാർത്ത പ്രേക്ഷകരുമായി പങ്കുവെച്ചത് ഇന്നലെയാണ്. ഇപ്പോഴത്തെ മകൾക്കൊപ്പം ഉള്ള ആദ്യത്തെ ചിത്രം പങ്കുവെച്ചുകൊണ്ട് താരം സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്.
ഹൃദയത്തിൽ തൊടുന്ന ഒരു കുറിപ്പ് പങ്കുവെച്ചു കൊണ്ടായിരുന്നു താരം മകളുടെ ചിത്രം പ്രേക്ഷകർക്കായി പങ്കുവെച്ചത്. സെലിബ്രിറ്റുകൾ അടക്കം നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. 2021ൽ ആയിരുന്നു ശ്രീനിഷിനും മകൾ നില ജനിച്ചത്. പിന്നീട് സോഷ്യൽ മീഡിയയിലും യൂട്യൂബിലും താരങ്ങൾ വളരെ സജീവമായിരുന്നു.രണ്ടാമതും ഗർഭിണിയായ ശേഷം മൂന്നു മാസങ്ങൾക്ക് ശേഷമായിരുന്നു പ്രേക്ഷകരോട് സന്തോഷവാർത്ത പങ്കുവെച്ചത്.
കുറിപ്പ് വായിക്കാം : നീണ്ട 9 മാസങ്ങൾക്ക് ശേഷം… ഒടുവിൽ ഞങ്ങൾ പരസ്പരം കണ്ടു. ഇതാദ്യമായാണ് ഞാനവളെ പിടിച്ചിരിക്കുന്നത്. അവളുടെ മൃദുവായ ചർമ്മവും അവളുടെ ചെറിയ ഹൃദയമിടിപ്പുകളും എന്റെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളിൽ ഒന്നായി എന്നും ഓർമ്മിക്കപ്പെടും… സന്തോഷകരമായ കണ്ണുനീർ പൊഴിഞ്ഞു, ഇന്ന് ഞാൻ ഒരു പെൺകുഞ്ഞിന്റെ അഭിമാനിയായ അമ്മയാണ്. നിങ്ങൾ എല്ലാവരും ഞങ്ങൾക്ക് സ്നേഹ പ്രാർത്ഥനകളും ആശംസകളും അയക്കുന്നുണ്ടെന്ന് ശ്രീനി എന്നോട് പറഞ്ഞു. ഞങ്ങളുടെ കൊച്ചുകുടുംബം എത്രമാത്രം സ്നേഹിക്കപ്പെടുന്നു എന്നറിയുന്നതിൽ എന്റെ ഹൃദയം സന്തോഷത്താൽ നിറയുന്നു എല്ലാവർക്കും നന്ദി.
The post 9 മാസങ്ങൾക്ക് ശേഷം ഞങ്ങൾ കണ്ടു, ഞാൻ അഭിമാനിയായ ഒരു അമ്മയാണ്: പേർളി മാണി appeared first on Viral Max Media.
from Mallu Articles https://ift.tt/Ll2DEpT
via IFTTT