തൃശ്ശൂര്‍ ലൂര്‍ദ് മാതാവിന്റെ പള്ളിയില്‍ കുടുംബസമേതം എത്തി മാതാവിന് സ്വര്‍ണ്ണക്കിരീടം സമര്‍പ്പിച്ച് സുരേഷ് ഗോപി. മകളുടെ വിവാഹത്തിന് മുന്നോടിയായി കുടുംബത്തോടൊപ്പം എത്തിയാണ് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ സുരേഷ് ഗോപി ലൂര്‍ദ് മാതാവിന്റെ പള്ളിയില്‍ എത്തി സ്വര്‍ണക്കിരീടം സമര്‍പ്പിച്ചത്. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് സുരേഷ് ഗോപിയും കുടുംബവും ലൂര്‍ദ് പള്ളിയില്‍ എത്തിയത്.
മകളുടെ വിവാഹത്തിന് മുമ്പായി ലൂര്‍ദ് മാതാവിന് സ്വര്‍ണ്ണക്കിരീടം സമര്‍പ്പിക്കാമെന്ന് നേര്‍ച്ച ഉണ്ടായിരുന്നുവെന്നും ഇതിന്റെ ഭാഗമായാണ് സ്വര്‍ണ്ണക്കിരീടം സമര്‍പ്പിച്ചതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ബുധനാഴ്ച ഗുരുവായൂരില്‍ വച്ചാണ് ഭാഗ്യ സുരേഷ് ഗോപിയുടെ വിവാഹം. ഇതിന് മുമ്ബായി മാതാവിന് കിരീടം സമര്‍പ്പിക്കണമെന്ന ആഗ്രഹത്താലാണ് എത്തിയതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.
സുരേഷ് ഗോപിയുടെ മകളുടെ വിവാഹം; മോദി 17ന് ഗുരുവായൂരില്‍, അമിത് ഷായും എത്തിയേക്കും. കിരീടം സമര്‍പ്പണമായാണ് നല്‍കുന്നതെന്നും അതുകൊണ്ടുതന്നെ അതിന്റെ തൂക്കമോ വിലയോ അറിയേണ്ടതില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം, പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃശ്ശൂരില്‍ ബിജെപി സ്ഥാനാര്‍ഥിയായി സുരേഷ് ഗോപിയുടെ പേരാണ് നിലവില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്.
The post ലൂർദ് കത്തീഡ്രലിൽ എത്തി മാതാവിന് അഞ്ച് പവന്റെ സ്വർണ്ണ ക്കിരീടം സമ്മാനിച്ച് സുരേഷ് ഗോപി, കുടുംബസമേതം എത്തിയത് മകളുടെ വിവാഹത്തിന് മുൻപ് appeared first on Viral Max Media.
from Mallu Articles https://ift.tt/Nbjs1eU
via IFTTT