ഒരുമിച്ചുള്ള ആദ്യത്തെ ന്യൂയർ,  ഇത്തവണത്തെ ആഘോഷം ലണ്ടനിൽ!!! ചിത്രങ്ങളുമായി നടി മീരാ നന്ദൻ

ഇത്തവണത്തെ ന്യൂ ഇയർ ആഘോഷം നടി മീരാനന്ദൻ ആഘോഷിച്ചത് ഭാവിവരനൊപ്പമാണ്. 2024 നടിയെ സംബന്ധിച്ചടത്തോളം ഒരുപാട് പുതുമകൾ നിറയുന്നതായിരിക്കും. വിവാഹവും ഈ വർഷം ഉണ്ടാകുമെന്നാണ് വാർത്ത. ഇനിയുള്ള ജീവിതയാത്രയിൽ ശ്രീജുവും നടിയുടെ ഒപ്പമുണ്ടാകും. മീരയുടെ ഇത്തവണത്തെ പുതുവത്സര ആഘോഷം ശ്രീജുവിനൊപ്പം ലണ്ടനിൽ ആയിരുന്നു. ക്രിസ്മസ് ആഘോഷത്തിനായാണ് ലണ്ടനിലേക്ക് നീര യാത്ര പുറപ്പെട്ടത്.

ന്യൂയർ ആഘോഷവും ഇത്തവണ ലണ്ടനിൽ വച്ച് നടത്താൻ രണ്ടുപേരും തീരുമാനിക്കുകയായിരുന്നു.ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഒക്കെ മീര സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ഇവർക്കും ആശംസകൾ ആയി രംഗത്തെത്തിയിരിക്കുന്നത്.പരസ്പരം കേക്ക് ആശംസകളും നൽകുന്ന ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ലാൽ ജോസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മുല്ല എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ആദ്യം റിയാലിറ്റി ഷോയിൽ അവതാരികയായി വന്നെങ്കിലും താരം ശ്രദ്ധിക്കപ്പെട്ടത് അഭിനേത്രി എന്ന നിലയിലാണ്. മലയാളത്തിന് പുറത്ത് ഒരുപാട് അവസരങ്ങൾ വന്നിട്ടുണ്ട്. ഭാഷകളിലായി 35 സിനിമകളിൽ മീര ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. ഇടക്കാലത്ത് സിനിമ ഉപേക്ഷിച്ച നടി ദുബായിലേക്ക് യാത്രതിരിച്ചു. അവിടെ ഒരു സ്വകാര്യ റേഡിയോയിൽ വർക്ക് ചെയ്യുകയാണ്. വിവാഹത്തിനുശേഷം ദുബായിൽ തന്നെ തുടരാനാണ് തീരുമാനം എന്നും താരം അറിയിച്ചു.

കഴിഞ്ഞ മാസം കുറച്ചു മാസങ്ങൾക്കു മുൻപ് ആയിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം വളരെ ചെറിയ രീതിയിൽ സംഘടിപ്പിച്ചത്. ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു വിവാഹനിശ്ചയം സംഘടിപ്പിച്ചത്.

The post ഒരുമിച്ചുള്ള ആദ്യത്തെ ന്യൂയർ,  ഇത്തവണത്തെ ആഘോഷം ലണ്ടനിൽ!!! ചിത്രങ്ങളുമായി നടി മീരാ നന്ദൻ appeared first on Viral Max Media.



from Mallu Articles https://ift.tt/wCdh1ky
via IFTTT
Previous Post Next Post