പുതുവത്സരത്തിൽ മകളോടൊപ്പം ലോകം ചുറ്റിക്കറങ്ങി കാവ്യ മാധവൻ

2024ന് വരവേറ്റ് ദിലീപും കാവ്യ മാധവനും. മകൾക്കൊപ്പം പുതുവർഷത്തിൽ ലോകം ചുറ്റി കാവ്യാമാധവൻ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുകയാണ്. മാമാട്ടിക്കുട്ടിയും കാവ്യായും സ്റ്റൈലിഷ് മേക്കോവറിൽ ഉള്ള ചിത്രങ്ങളാണ് പുതിയതായി പങ്കുവെച്ചിരിക്കുന്നത്. വിദേശത്തെ പുതുവർഷയാത്രയുടെ 3 ചിത്രങ്ങളാണ് കാവ്യ മാധവൻ ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തത്.

ദിലീപിനെയും മീനാക്ഷിയെയും ചിത്രങ്ങളിൽ കാണുന്നില്ലന്നു എല്ലാവരും ചോദിക്കുന്നുണ്ട്.ഇവർ രണ്ടുപേരും ഇല്ലേ അമ്മയും മകളും തനിച്ചാണോ യാത്ര നടത്തിയത് എന്നൊക്കെയാണ് ആരാധകർ കമൻറ് ബോക്സുകളിൽ ചോദിച്ചിരിക്കുന്നത്. എല്ലാവരും ന്യൂ ഇയർ ആശംസകളും നൽകിയിട്ടുണ്ട്. ഓണം നവരാത്രി ദീപാവലയിൽ പോലെയുള്ള വിശേഷങ്ങളിലാണ് കാവ്യ മാധവൻ കുടുംബവിശേഷവുമായി സമൂഹമാധ്യമത്തിൽ എത്താറുള്ളത്.

ഏറ്റവും ഒടുവിലായി മകളോടൊപ്പം ദീപാവലി ആഘോഷിച്ച ചിത്രങ്ങൾ ആയിരുന്നു കാവ്യ മാധവൻ പങ്കുവെച്ചത്. ചുരുങ്ങിയ സമയം കൊണ്ടായിരുന്നു ചിത്രങ്ങൾ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്. ജീവിതത്തിൽ പുതിയ കാര്യങ്ങൾ നിറഞ്ഞ ചക്രവാളം നിങ്ങൾക്കുണ്ടാവട്ടെ പുതുവത്സര ആശംസകൾ എന്ന് അടിക്കുറിപ്പോടുകൂടിയായിരുന്നു താരത്തിന്റെ ഏറ്റവും പുതിയ പുതുവത്സര പോസ്റ്റ്. ഇത്തവണത്തെ ആഘോഷം വിദേശരാജ്യത്ത് ആണെന്ന് വ്യക്തമാണ്.ഏത് രാജ്യമാണെന്ന് ആരാധകരും കമന്റുകളിലൂടെ ചോദിക്കുന്നുണ്ട്.

The post പുതുവത്സരത്തിൽ മകളോടൊപ്പം ലോകം ചുറ്റിക്കറങ്ങി കാവ്യ മാധവൻ appeared first on Viral Max Media.



from Mallu Articles https://ift.tt/jwpNfP5
via IFTTT
Previous Post Next Post