മലയാള സിനിമയിൽ നിരവധി ആരാധകരുള്ള ഒരു നടനാണ് ഉണ്ണി മുകുന്ദൻ. മല്ലുസിംഗ് എന്ന ചിത്രത്തിനു ശേഷം ഉണ്ണിമുകുന്ദൻ വലിയ തോതിൽ തന്നെ വിജയം നേടുകയും ചെയ്തിരുന്നു. എന്നാൽ മല്ലുസിങ്ങിനു ശേഷം അത്രത്തോളം ഹിറ്റ് നേടിയ ഒരു ചിത്രം ഉണ്ണി മുകുന്ദന് ലഭിക്കാൻ ബുദ്ധിമുട്ടായി എന്ന് പറയുന്നതാണ് സത്യം. കുറച്ചുകാലം സിനിമയിൽ പ്രതിനായക വേഷത്തിലും താരം തിളങ്ങി നിന്നിരുന്നു ശേഷമാണ് മാളികപ്പുറം എന്ന ഹിറ്റ് ചിത്രത്തിന്റെ ഭാഗമായി മാറുന്നത് എന്നാൽ സിനിമ ഒന്നുമില്ലാതിരുന്ന ഉണ്ണിവളരെ ബുദ്ധിപരമായി ആണ് ഈ ചിത്രങ്ങളിലേക്ക് എത്തുന്നത് എന്ന് പറഞ്ഞുകൊണ്ട് മൂവി സ്ട്രീറ്റ് എന്ന ഒരു സിനിമ ഗ്രൂപ്പിൽ ഇപ്പോൾ വരുന്ന കുറുപ്പും അതിന് ഉണ്ണി മുകുന്ദൻ നൽകുന്ന മറുപടിയുമാണ് ശ്രദ്ധ നേടുന്നത്. മൂവി സ്ട്രീറ്റിൽ പങ്കുവെച്ച് കുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്
മല്ലു സിംഗ് അല്ലാതെ മലയാളത്തിൽ മറ്റൊരു ഹിറ്റ് ഇല്ലാതിരുന്ന, അഭിനയത്തിന്റെ കാര്യം പറയാൻ ആണെങ്കിൽ ഒരു ആംഗ്രി യങ് മാൻ ആറ്റിട്യൂട് മാത്രമുള്ള ഉണ്ണിമുകുന്ദൻ തന്റെ കരിയർ ഗ്രോത് ഉണ്ടാക്കാൻ കണ്ടുപിടിച്ച എളുപ്പ മാർഗം ആണ് ഹിന്ദുത്വ രാഷ്ട്രീയത്തെയും അതിന്റെ അണികളെയും സുഖിപ്പിക്കുക എന്നത്.പതിയെ പതിയെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മലയാള സിനിമയുടെ മുഖമായി ഉണ്ണിമുകുന്ദൻ മാറിക്കൊണ്ട് ഇരിക്കുകയാണ്. മാളികപ്പുറം ഒരു ബിലോ ആവറേജ് സീരിയൽ ലെവൽ പടം ആയിരുന്നിട്ടു കൂടി ഹിറ്റ് ആവാൻ കാരണം ഭക്തി എന്ന ലൈനിൽ മാർക്കറ്റ് ചെയ്തത് കൊണ്ട് ആയിരുന്നു. അടുത്തത് ജയ് ഗണേഷ് ആണ്, ഒരു തീവ്രവാദ ആശയത്തെ കൂട്ട് പിടിച്ചു പടം ഹിറ്റ് അടിക്കുന്നതിലും കരിയർ ഗ്രോത് ഉണ്ടാക്കുന്നതിലും നല്ലത് കട്ടപ്പാരയും എടുത്തു കക്കാൻ പോകുന്നതാണ്.
ഈയൊരു കുറുപ്പിനെ കിടിലൻ മറുപടി തന്നെയാണ് ഉണ്ണി മുകുന്ദൻ നൽകിയിരിക്കുന്നത്.മാളികപ്പുറം ഒരു അജണ്ട സിനിമയാണെന്ന് കരുതുന്നവർക്ക് ജയഗണേഷിനെ ഒഴിവാക്കാം. അത് എന്നെ താഴെയുള്ള പോസ്റ്റിൽ ചിത്രീകരിക്കുന്നത് പോലെ തീയറ്ററിൽ സിനിമ കണ്ടവരെല്ലാം വർഗീയവാദികളാക്കുന്നു.ഒരു കൂട്ടം ആളുകളുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ദാഹം ശമിപ്പിക്കാത്ത ഒരു സിനിമ ഞാൻ ചെയ്തു എന്നതുകൊണ്ടുതന്നെ, അത്തരം പൊതു ഇടങ്ങൾ വിദ്വേഷം കൊണ്ടുവരാൻ ഉപയോഗിക്കുന്നു. എന്തായാലും, ഒരു സിനിമാഗ്രൂപ്പ് അത്തരം എഴുത്ത് അപ്പുകളെ ലൈവ് ഷോകളിൽ കാണിക്കാൻ അനുവദിച്ചിട്ടുണ്ടെന്നറിയുമ്പോൾ, അവർ ഒരു സിനിമാ ഗ്രൂപ്പല്ല. ഏപ്രിൽ 11 ആണ് ജയഗണേഷിന്റെ റിലീസ് തീയതി. ഇതൊരു ഫാമിലി എന്റർടെയ്‌നറാണ്. അത് നിങ്ങളെ ഇടപഴകും. നിങ്ങളുടെ കുടുംബത്തോടൊപ്പം ആസ്വദിക്കൂ.
The post ഈ രീതിയിൽ ഹിറ്റ് അടിക്കുന്നതിലും നല്ലത് കട്ടപ്പാരയെടുത്ത് കക്കാന്‍ പോകാൻ ആരാധകൻ ഉണ്ണിമുകുന്ദനോട്. വായടപ്പിക്കുന്ന മറുപടിയുമായി ഉണ്ണി. appeared first on Viral Max Media.
from Mallu Articles https://ift.tt/qG1wOeA
via IFTTT