മിനി സ്ക്രീനിലൂടെയും സിനിമകളിലൂടെയും മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് സ്വാസിക. താരം ഇപ്പോഴത്തെ ഏറ്റവും പുതിയ ചിത്രവുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖ്യത്തിൽ തന്റെ കുടുംബത്തിൽ നിലനിന്നിരുന്ന ഒരു ആചാരത്തെക്കുറിച്ച് മനസ്സു തുറക്കുകയാണ്.
അമ്മയുടെ മുത്തച്ഛൻ ഒരു വിഷ വൈദ്യൻ ആയിരുന്നു എന്നും കടിച്ച പാമ്പിനെ വിളിച്ചുവരുത്ത് വിഷമിറക്കിയ പാരമ്പര്യം തങ്ങളുടെ കുടുംബത്തിൽ ഉണ്ടായിരുന്നുവെന്നും സ്വാസിക അഭിമുഖത്തിലൂടെ പറഞ്ഞു. എന്നാൽ ഇങ്ങനെ ചെയ്യുന്നത് ആ കുടുംബത്തിന് ദോഷമാണെന്നും ഒരുപാട് പ്രശ്നങ്ങൾ വരുമെന്നും അതുകൊണ്ട് തങ്ങൾ അത് ഉപേക്ഷിച്ചുവെന്നും താരം അഭിമുഖത്തിലൂടെ വ്യക്തമാക്കി.
താരത്തിന്റെ സംസാരത്തിനിടയിൽ അവതാരിക ഇതൊക്കെ സത്യമാണോ എന്ന തരത്തിൽ മറുചോദ്യം ചോദിച്ചു. തൻറെ അമ്മയും ഇതിനൊക്കെ സാക്ഷിയാണെന്നും ആ പാമ്പ് എവിടെയാണെങ്കിലും ഓടി വരും എന്നും പക്ഷേ അത് ഫാമിലിക്ക് ഒരുപാട് ദോഷം ചെയ്യും. അതുകൊണ്ട് കുടുംബത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകും. പിന്നീട് അടുത്ത ജനറേഷനിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ബുദ്ധിമാന്ദ്യം സംഭവിക്കുന്നതും തൊലി സംബന്ധമായ അസുഖങ്ങൾ വരുന്നത് ഒക്കെ അതുകൊണ്ടാണെന്നും നടി വ്യക്തമാക്കി. വീഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹമാധ്യമത്തിലൂടെ വൈറലായി മാറിയത്. പിന്നാലെ നിരവധി വിമർശനങ്ങളും നടി കേൾക്കുന്നുണ്ട്.
The post കടിച്ച പാമ്പിനെ വിളിച്ചുവരുത്തി വിഷമിറക്കുന്ന വൈദ്യനായിരുന്നു എൻറെ മുത്തച്ഛൻ !! സ്വാസിക appeared first on Viral Max Media.
from Mallu Articles https://ift.tt/2rqOpFv
via IFTTT