ഇതാണെന്റെ പറുദീസ! ആ സ്വപ്‌നം സാക്ഷാത്കരിച്ചു മേഘ്‌നയ്ക്ക് ആശംസ അറിയിച്ച് ആരാധകർ..!!

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ നടിയാണ് മേഘ്ന. അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്തിരുന്ന നടി അടുത്തിടെയാണ് തിരികെ എത്തിയത്. വിവാഹത്തിന് പിന്നാലെയായിരുന്നു മേഘ്ന അഭിനയത്തിൽ നിന്നും ഇടവേള എടുത്തത്. നടിയുടെ ദാമ്പത്തിക ജീവിതം അധികം നീണ്ടു നിന്നില്ല. വിവാഹ മോചിതയാവുകയും ചെയ്തു. ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിവാഹത്തെ കുറിച്ചൊക്കെ മനസ് തുറന്നിരിക്കുകയാണ് നടി.

തന്റെ പുതിയ വിശേഷങ്ങൾ എല്ലാം മേഘ്‌ന യൂട്യൂബിലൂടെ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ കേരളത്തിൽ പുതിയ വീട് വാങ്ങിയതും അതിന്റെ റെനോവേഷൻ കാര്യങ്ങൾ ചെയ്യുന്നതിന്റെയും എല്ലാം വിശേഷങ്ങൾ മേഘ്‌ന പങ്കുവച്ചിരുന്നു. ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് വീട് മാറുന്നതെല്ലാം വീഡിയോയിൽ കാണിച്ചിരുന്നു. അന്ന് മുതൽ ഗൃഹപ്രവേശം കാണിക്കണം എന്ന ആവശ്യവുമായി ആരാധകർ എത്തിയിരുന്നു. ഇപ്പോഴിതാ, അതിന്റെ വീഡിയോയും പങ്കുവച്ചിരിക്കുകയാണ് മേഘ്‌ന.

അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു. അച്ചൻ വന്ന് വീട് വെഞ്ചരിക്കുന്നതും പാല് കാച്ചുന്നതുമെല്ലാം വീഡിയോയിൽ കാണിക്കുന്നുണ്ട്. ഒരുപാട് സന്തോഷമുണ്ടെന്ന് മേഘ്‌ന വീഡിയോയിൽ പറഞ്ഞു. പറുദീസ എന്നാണ് മേഘ്‌ന വീടിന് പേരിട്ടത്. കേക്കൊക്കെ മുറിച്ച് കുടുംബത്തോടൊപ്പം ഗൃഹ പ്രവേശം ആഘോഷമാക്കുന്നതും വീഡിയോയിൽ കാണാം.

നിരവധി പേരാണ് മേഘ്‌നയ്ക്ക് ആശംസകളുമായി എത്തുന്നത്. പുതിയ വീട്ടിൽ എന്നും സന്തോഷവും സമാധാനവും നിറയട്ടെ. ഈ പ്രായത്തിൽ തന്നെ കഷ്ടപ്പെട്ട് വീട് വാങ്ങിയില്ലേ, ഇനിയുള്ള ദിവസങ്ങൾ കൂടുതൽ സന്തോഷകരമായിരിക്കട്ടെ. നല്ല പേരാണ് പറുദീസ, അതേപോലെ ജീവിതവും നന്നായിരിക്കട്ടെ. ഈ വീഡിയോക്കായി കാത്തിരിക്കുക ആയിരുന്നു എന്നൊക്കെ ആയിരുന്നു ഓരോരുത്തരുടെ കമന്റുകൾ.

The post ഇതാണെന്റെ പറുദീസ! ആ സ്വപ്‌നം സാക്ഷാത്കരിച്ചു മേഘ്‌നയ്ക്ക് ആശംസ അറിയിച്ച് ആരാധകർ..!! appeared first on Mallu Talks.



from Mallu Articles https://ift.tt/ZWTmo4c
via IFTTT
Previous Post Next Post