ലിംവിംഗ് ടുഗേദറിനോട് താത്പര്യമില്ല, വിവാഹം രാത്രിയിൽ ആയിരിക്കും, അദ്ദേഹം തോണി തുഴഞ്ഞങ്ങനെ വരണം, വിവാഹ സങ്കൽപം പങ്കിട്ട് സ്വാസിക

മിനി സ്ക്രീനിലൂടെ വെള്ളിത്തിരയിൽ എത്തി വളരെ ബോൾഡും ശക്തവുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടിയ നടിയാണ് സ്വാസിക . സംസ്ഥാന അവാർഡ് വരെ സ്വാസിക സ്വന്തമാക്കി. തനിക്കെതിരെ വരുന്ന വിമർശനങ്ങൾക്കും ട്രോളുകൾക്കും കൃത്യമായി മറുപടി കൊടുക്കാനും സ്വാസിക മടിക്കാറില്ല, വിവിധ വിഷയങ്ങളിൽ തന്റേതായ അഭിപ്രായം തുറന്നുപറയാൻ മടി കാണിക്കാത്ത ആള് കൂടിയാണ് സ്വാസിക.

‘വിവാഹം എന്തായാലും കഴിക്കണമല്ലോ. എനിക്ക് വിവാ​ഹം കഴിക്കണമെന്ന് ഭയങ്കര നിർബന്ധമാണ്. എന്റെ കൂടെ ഒരാൾ വേണമെന്നത് ഭയങ്കര ഇഷ്ടമാണ്. ഒരിക്കലും വിവാഹത്തെ എതിർക്കുന്ന, പേടിക്കുന്ന ആളല്ല ഞാൻ. സുഹൃത്തുക്കൾക്ക് പേടിയാണ് എന്നൊക്കെ പറയാറുണ്ട്. എന്നാൽ ഞാൻ അങ്ങനെയല്ല. എത്രയും വേ​ഗം വിവാഹം നടക്കണമെന്നാണ് ആഗ്രഹം. അതിന്റെ കാര്യങ്ങൾ നടക്കുന്നുണ്ട്. പെണ്ണ് കാണലൊന്നും ഇല്ല. അറേഞ്ച്ഡ് മാരേജും അല്ല. ലവ് മാരേജ് ആയിരിക്കും.

ലിംവിംഗ് ടുഗേദറിനോട് എനിക്ക് ഒട്ടും താത്പര്യമില്ല. അച്ഛനും അമ്മയും വിവാഹം കഴിച്ചപോലെ ട്രെഡിഷണൽ ആയിരിക്കണമെന്നാണ് ആ​ഗ്രഹം. എന്റെ അമ്മൂമ്മ കല്യാണം കഴിച്ച രീതി അടിപൊളിയാണ്. രാത്രിയിൽ ആയിരിക്കും വിവാഹം കഴിക്കുക. ചെക്കൻ അക്കരെയായിരിക്കും.

അവർ പുഴകടന്ന് ചെല്ലുന്നു, ആ നേരം അമ്മൂമ്മ നിലവിളക്ക് പിടിച്ച് കാത്തിരിക്കുന്നു. ഇപ്പോൾ ആ വിവാഹ രീതിയില്ല. എനിക്കും അതാണ് ആ​ഗ്രഹം. മൂവാറ്റുപുഴ കടന്ന് അദ്ദേഹം വരണം. തോണി തുഴഞ്ഞങ്ങനെ. ഇതൊന്നും നടക്കുമോന്ന അറിയില്ല’, എന്നാണ് സ്വാസിക പറയുന്നത്.

The post ലിംവിംഗ് ടുഗേദറിനോട് താത്പര്യമില്ല, വിവാഹം രാത്രിയിൽ ആയിരിക്കും, അദ്ദേഹം തോണി തുഴഞ്ഞങ്ങനെ വരണം, വിവാഹ സങ്കൽപം പങ്കിട്ട് സ്വാസിക appeared first on Viral Max Media.



from Mallu Articles https://ift.tt/sC6LFQK
via IFTTT
Previous Post Next Post