ഒന്നിനുപുറകെ ഒന്നായി കൈ നിറയെ ചിത്രങ്ങളുമായി അനശ്വര രാജൻ മലയാള സിനിമയിൽ തിളങ്ങി കൊണ്ടിരിക്കുകയാണ്. നേരിനു ശേഷം താരത്തിന്റെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ്ഓസ്‌ലർ.
മോഹൻലാൽ നായകനായ ചിത്രത്തിൽ അനശ്വരയുടെ പ്രകടനം പ്രേക്ഷകപ്രീതി നേടിയെടുത്തിരുന്നു. ഒരുപാട് പ്രശംസകള്‍ താരത്തിന്റെ കഥാപാത്രത്തെ തേടിയും ചെയ്തു. ഇപ്പോഴത്തെ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രത്തിലും അനശ്വരശ്രദ്ധ നേടുകയാണ്.
അതിനിടയ്ക്കാണ് നടിയെ കുറിച്ച് ചില ഗോസിപ്പുകളും പുറത്തുവരുന്നത്. അനശ്വര പ്ലാസ്റ്റിക് സർജറി ചെയ്തു എന്നാണ് ചിലർ ചൂണ്ടിക്കാണിക്കുന്നത്. ഒരു അഭിമുഖത്തിൽ നടി ഇതിനു മറുപടിയും നൽകി.തന്നെക്കുറിച്ച് കേട്ടതിൽ ഏറ്റവും തമാശയായി തോന്നിയത് ഏതാണെന്ന് ചോദിച്ചപ്പോൾ താൻ പ്ലാസ്റ്റിക് സർജറി ചെയ്തു എന്ന് ചിലർ പറയുന്നുണ്ടെന്ന് അത് കേട്ടപ്പോൾ തമാശ തോന്നിയെന്നും അനശ്വര പറഞ്ഞു.
അഞ്ചുവർഷം മുമ്പ് തന്നെ ഫോട്ടോ എടുത്തു വച്ച് ഇപ്പോഴുള്ള ഫോട്ടോയെടുത്തു വെച്ചാൽ മാത്രം തോന്നാതിരിക്കുമോ എന്നാണ് താരം ചോദ്യത്തിന് നൽകിയ മറുപടി. ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ് അനശ്വര മലയാള സിനിമയിലേക്ക് കടന്നുവന്നത്. പിന്നീടങ്ങോട്ട് ഒരുപാട് ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തു.മലയാളത്തിന് പുറമേ താരം തമിഴിലും ബോളിവുഡിലും ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.
The post എന്തൊരു മാറ്റമാണിത്, പ്ലാസ്റ്റിക് സർജറി ചെയ്തോ!!!വിമർശകർക്കുള്ള മറുപടിയുമായി അനശ്വര appeared first on Viral Max Media.
from Mallu Articles https://ift.tt/GYnp0Oj
via IFTTT