നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം നടി അനുശ്രീ തൻറെ സ്വപ്നം പൂർത്തിയാക്കിയിരിക്കുകയാണ്. എറണാകുളത്ത് ഒരു വീട് സ്വന്തമാക്കണമെന്ന് എക്കാലത്തെയും ആഗ്രഹമായിരുന്നു. അത് സഫലീകരിച്ചത് ഫ്ലാറ്റിലൂടെ ആയിരുന്നു. ഫ്ലാറ്റ് ജീവിതം മതിയാക്കി അനുശ്രീ ഇപ്പോൾ തന്റെ സ്വപ്നഭവനം എറണാകുളത്ത് തന്നെ പണിതുയർത്തിയിരിക്കുകയാണ്. ഏറ്റവും അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലാണ് വീടിൻറെ പാലുകാച്ചൽ നടി നടത്തിയത്. അനുശ്രീ നായർ എന്നാണ് വീടിന് പേര് നൽകിയിരിക്കുന്നത്.മലയാള സിനിമയിലെ പ്രമുഖർ അടക്കം പാലുകാച്ചൽ ചടങ്ങിൽ പങ്കെടുത്തു.
നടൻ ഉണ്ണി മുകുന്ദൻ ദിലീപ് സണ്ണി നമിത പ്രമോദ് ഗ്രേസ് ആന്റണി അപർണ ബാലമുരളി തുടങ്ങി നിരവധി താരങ്ങളായിരുന്നു ബാലു ചടങ്ങിൽ പങ്കെടുത്തത്.
വീട് പണിയേണ്ട തീരുമാനത്തിൽ എത്തിയപ്പോൾ മുതൽ തന്നെ ഏറ്റവും അധികം പിന്തുണച്ചത് സുഹൃത്തുക്കളായിരുന്നുവെന്നും തൻറെ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ എല്ലാവരും ഒരുമിച്ച് നിന്നിരുന്നുവെന്നും എല്ലാവരോടും ഒരുപാട് നന്ദിയുണ്ടെന്നും താരം പ്രേക്ഷകരെ അറിയിച്ചു. അതോടൊപ്പം തന്നെ പ്രിയപ്പെട്ടവർക്ക് ചടങ്ങിൽ സന്തോഷം നിമിഷങ്ങൾക്ക് വീഡിയോയും അനുശ്രീ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചു.
The post ഉണ്ണിയും ദിലീപേട്ടനും അപ്പുവും എല്ലാവരുമെത്തി !!! നാലുവർഷത്തെ ആഗ്രഹം സഫലീകരിച്ച് അനുശ്രീ appeared first on Viral Max Media.
from Mallu Articles https://ift.tt/wrdkeK5
via IFTTT