പരിഹാസങ്ങളും പുച്ഛവും നിറഞ്ഞ വാക്കുകൾ,  അടുത്ത ഇരയെ തേടി അവരു പോകും…ബാക്കി ആവുന്നത്  എന്റെ സ്വപ്നം!!

സാജിദ് യഹിയ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ഖൽബ്. ചിത്രത്തിനെതിരെ ഉയർന്ന നെഗറ്റീവ് റിവ്യൂകളിൽ ഇപ്പോൾ പ്രതികരണവുമായി സംവിധായകൻ രംഗത്തെത്തിയിരിക്കുകയാണ്. തിയേറ്ററുകളിൽ സിനിമയ്ക്ക് ബുക്കിംഗ് ഇല്ല എന്ന അവസ്ഥ തൻറെ ഹൃദയം തകർക്കുന്നു എന്നാണ് സംവിധായകൻ പറയുന്നത്.  പുച്ഛിച്ചവർ അടുത്ത ഇരയെ തപ്പി നടക്കുമ്പോൾ ബാക്കിയാകുന്നത് തൻറെ സ്വപ്നമാണ് എന്നും സംവിധായകൻ വ്യക്തമാക്കി.

അദ്ദേഹത്തിൻറെ വാക്കുകൾ:  ഖല്ബ് ഒഴിഞ്ഞ സദസുകളിൽ പ്രദര്ശനം തുടരുകയാണ്…ഇന്നല്ലെങ്കിൽ നാളെ അതും അവസാനിക്കും..കൊറേ പരിഹാസങ്ങളും പുച്ഛവും നിറഞ്ഞ വാക്കുളും പേറി അടുത്ത ഇരയെ തേടി അവരും പോകും…ബാക്കി ആവുന്നത്  എന്റെ ഖൽബ് എന്ന സ്വപ്നം മാത്രമാണ്..പിന്നെ അത് കാണാതെ പോയെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്ന അതിന്റെ യഥാർത്ഥ പ്രേക്ഷകരും..എനിക്ക് ഉറപ്പുണ്ട് അവരിലേക്ക് ഖല്ബിന്റെ മിടിപ്പുകൾ എന്നെകിലും ഒക്കെ എത്തും എന്ന് ..പക്ഷെ ഇന്ന്, ഈ കീറി മുറിക്കലുകൾക്ക് അപ്പുറത്ത്, സാധാരണ ആ പ്രേക്ഷകനും ഞാനും തമ്മിലുള്ള, കൊടുക്കൽ വാങ്ങലുകളാണ് ഇല്ലാതെ ആയത്..തത്കാലത്തേക്ക് എങ്കിലും എന്റെ ഖല്ബിന്റെ മിടിപ്പും…

നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത് താരത്തെ പിന്തുണച്ചും വിമർശിച്ചും എത്തിയിരിക്കുന്നവർ നിരവധി പേരാണ്

The post പരിഹാസങ്ങളും പുച്ഛവും നിറഞ്ഞ വാക്കുകൾ,  അടുത്ത ഇരയെ തേടി അവരു പോകും…ബാക്കി ആവുന്നത്  എന്റെ സ്വപ്നം!! appeared first on Viral Max Media.



from Mallu Articles https://ift.tt/PKwFlAT
via IFTTT
Previous Post Next Post