നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം കമൽ സംവിധാനം ചെയ്യുന്ന വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്ത് തിരികെ എത്തുകയാണ് മെറീന മൈക്കിൾ. ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ താരം പങ്കുവെച്ച് വിശേഷങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
നടിയുടെ വാക്കുകൾ: ജീവിതത്തിൽ ഒരുപാട് ആഗ്രഹങ്ങൾ ഉള്ള ഒരു വ്യക്തിയല്ല ഞാൻ. സിനിമയിലേക്ക് അഭിനയിക്കാൻ വിളിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി. ഈ സിനിമയെ കുറിച്ച് പറഞ്ഞതിനുശേഷം ഒരുപാട് ടെൻഷൻ ഉണ്ടായിരുന്നു. ആരെങ്കിലും എന്തെങ്കിലുമൊക്കെ പറഞ്ഞ് ഈ സിനിമയിൽ നിന്ന് തന്നെ ഒഴിവാക്കുമോ എന്നൊരു പേടി ഉണ്ടായിരുന്നു. പിന്തുണച്ചില്ലെങ്കിലും നമ്മളെ ഒരു ഉപദ്രവിക്കാൻ ഒരുപാട് പേരുണ്ടാകും.
അതുകൊണ്ട് ആരെങ്കിലും ഈ അവസരം കിട്ടാതിരിക്കാൻ വേണ്ടി പ്രവർത്തിക്കുമോ എന്നൊരു പേടി ഉള്ളിൽ ഉണ്ടായിരുന്നു. എന്നെ എന്തിനാണ് ഈ സിനിമയിൽ എടുത്തതെന്ന് വരെ ഒന്ന് രണ്ടു പേര് പറഞ്ഞിട്ടുള്ളതായി ഞാൻ അറിഞ്ഞു എന്നും നടി വ്യക്തമാക്കി
ഒരിക്കൽ ഒരു സിനിമാലോകേഷനിൽ പ്രൊഡക്ഷൻ കൺട്രോളർ എന്നെ എന്തിനാണ് നായികയാക്കുന്നത് എന്ന് ചോദിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ട്. വളരെ മാന്യമായി പ്രൊഡക്ഷൻ കൺട്രോളർ തന്നോട് മാന്യമായി പെരുമാറിയിട്ടുണ്ട്.എന്നിട്ടും എന്തിനാണ് ഈ വ്യക്തി വൈരാഗ്യം അദ്ദേഹം എന്നോട് കാണിച്ചത് എന്ന് ഇതുവരെ ആലോചിച്ചിട്ടും മനസ്സിലായിട്ടില്ലെന്നും അങ്ങനെ എല്ലാവരോടും എങ്ങനെ പെരുമാറണം എന്ന് പാഠം താൻ പഠിച്ചു എന്നും നടി പറഞ്ഞു.
The post എന്തിനാണ് ഇവളെയൊക്കെ നായികയാക്കുന്നത്, അവസരം നഷ്ടപ്പെടുമോ എന്ന ഭയമുണ്ടായിരുന്നു : മെറീന മൈക്കിൾ appeared first on Viral Max Media.
from Mallu Articles https://ift.tt/ZImlXLw
via IFTTT