ഭാഗ്യയെ താലികെട്ടി ശ്രേയസ്!!!! താരപുത്രിക്ക് ആശംസകളുമായി സിനിമ ലോകം

രാഷ്ട്രീയപ്രവർത്തകനും മലയാളത്തിന്റെ പ്രിയപ്പെട്ട നടനുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് വിവാഹിതയായി. താരപുത്രിക്ക് ആശംസകൾ ആയി മലയാള സിനിമ ലോകം സമൂഹമാധ്യമത്തിൽ ഗോകുലം കൺവെൻഷൻ സെന്ററിൽ വച്ച് നടന്ന വിവാഹ റിസപ്ഷനിൽ മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ മമ്മൂട്ടി,മോഹൻലാൽ ജയറാം,ദിലീപ്,ബിജുമേനോൻ, ചിത്ര, ഗോകുലം, ഗോപാലൻ ഷാജി കൈലാസ്, തുടങ്ങിയ താരങ്ങളും പങ്കെടുത്തു.

ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നടത്തിയ ചടങ്ങിൽ ആയിരുന്നു വിവാഹം സംഘടിപ്പിച്ചത്.ഭാഗ്യ സുരേഷിനെ താലികെട്ടിയത് ശ്രേയസ് മോഹനാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൂടാതെ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ വൻതാര നിരയായിരുന്നു താലികെട്ട് ചടങ്ങിൽ പങ്കെടുത്തത്.

തിരുവനന്തപുരത്ത് ബിസിനസ് നടത്തുന്ന മോഹന്റെയും ശ്രീദേവി മോഹനനെയും മകൻ ശ്രെയസ് മോഹനാണ് ഭാഗ്യാ സുരേഷിനെ വിവാഹം ചെയ്തിരിക്കുന്നത്.മലയാള സിനിമയിലെ പ്രമുഖ താരങ്ങളും സമൂഹമാധ്യമത്തിലൂടെ താരദമ്പതികൾക്ക് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. വിവാഹത്തിൻറെ ചിത്രങ്ങളൊക്കെ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്.

The post ഭാഗ്യയെ താലികെട്ടി ശ്രേയസ്!!!! താരപുത്രിക്ക് ആശംസകളുമായി സിനിമ ലോകം appeared first on Viral Max Media.



from Mallu Articles https://ift.tt/4BfFpbl
via IFTTT
Previous Post Next Post