ആ രംഗത്തിൽ എനിക്ക് മോഹൻലാലിനെ കാണാൻ സാധിച്ചിരുന്നില്ല പകരം കണ്ടത് ഇങ്ങനെയാണ്

മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ ഇറങ്ങിയ നേരെ എന്ന ചിത്രം വളരെ വലിയ വിജയമായിരുന്നു നേടിയിരുന്നത്. ഈ ചിത്രത്തിൽ വളരെ മികച്ച പ്രകടനം കാഴ്ചവച്ച അഭിനേത്രിയാണ് അനശ്വര ചിത്രം ഇറങ്ങിയതിനു ശേഷം ഏറ്റവും കൂടുതൽ ആളുകളും പ്രശംസിച്ചത് അനശ്വരയുടെ പ്രകടനത്തെ തന്നെയായിരുന്നു മലയാള സിനിമയിൽ നല്ല ഭാവിയുള്ള നടിയാണ് അനശ്വര എന്ന ഈ സിനിമ കണ്ടതോടെ പലരും പറയുകയും ചെയ്തിരുന്നു

വളരെ മികച്ച രീതിയിൽ ആണ് ഈ ഒരു കഥാപാത്രമായി അനശ്വര അഭിനയിച്ചിരിക്കുന്നത് എന്നാണ് എല്ലാവരും പറയുന്നത് ഇപ്പോൾ ചിത്രത്തിനെ കുറിച്ച് അനശ്വര പറയുന്ന കാര്യമാണ് ശ്രദ്ധ നേടുന്നത് ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തെക്കുറിച്ചാണ് താരം പറയുന്നത് ക്ലൈമാക്സ് രംഗത്തിൽ മോഹൻലാലിന്റെ കണ്ണ് നിറയുന്ന ഒരു സീൻ ഉണ്ട് അത് കണ്ടപ്പോൾ എന്തു തോന്നി എന്ന ചോദ്യത്തിന് ആയിരുന്നു താരം മറുപടി പറഞ്ഞത് ആ രംഗം അഭിനയിക്കുമ്പോൾ അഭിനയി മോഹൻലാൽ എന്ന നടനെ അല്ല മറിച്ച് വിജയ് മോഹന്‍ എന്ന കഥാപാത്രത്തെയാണ് താൻ കണ്ടത് ആ രംഗത്തിന് ശേഷം എല്ലാവർക്കും ഒരുപാട് സന്തോഷമായി ഇപ്പോഴും മോണിറ്ററിൽ ആ ഒരു രംഗം കാണുമ്പോൾ വാവു എന്ന് തോന്നും

ആ രംഗം ഷൂട്ട് ചെയ്യുമ്പോൾ ടോട്ടൽ 4 ക്യാമറകളാണ് ഉണ്ടായിരുന്നത് ലാൽ സാറിന്റെ കൂടെ അഭിനയിക്കുമ്പോൾ ലാൽ സാർ എന്ന ആക്ടറെ വിജയമോഹൻ എന്ന അഡ്വക്കേറ്റിനെയാണ് എനിക്കവിടെ കാണാൻ സാധിച്ചത് ഒരുപാട് ദുർബലനായ അതേ സമയത്ത് തന്നെ നല്ല കഴിവുള്ള ആ മനുഷ്യന്റെ കണ്ണിൽ നിന്നും വെള്ളം വരുന്ന സമയത്ത് ഞാൻ മുന്നിൽ കൈകൂപ്പി നിൽക്കുകയാണ്. ആ ഒരു ആക്ടറിനെ അല്ലെങ്കിൽ വിജയ് മോഹനനെ കാണുമ്പോഴുള്ള ആത്മസംതൃപ്തിയാണ് എനിക്ക് ആ സീനിൽ തോന്നിയത് ഷൂട്ട് ചെയ്യുന്ന സമയത്ത് സെറ്റിലുള്ള എല്ലാവരും ഭയങ്കര ഹാപ്പിയായിരുന്നു സിനിമ മുഴുവൻ കഴിഞ്ഞപ്പോഴും എല്ലാവരും ഒരുപാട് സന്തോഷത്തിലായിരുന്നു ഇപ്പോഴും ഞാൻ ആ സീൻ മോണിറ്ററിൽ പിന്നിൽ നിന്ന് കാണുമ്പോൾ എനിക്ക് വൗ എന്നാണ് തോന്നുന്നത് അനശ്വരയുടെ ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു

The post ആ രംഗത്തിൽ എനിക്ക് മോഹൻലാലിനെ കാണാൻ സാധിച്ചിരുന്നില്ല പകരം കണ്ടത് ഇങ്ങനെയാണ് appeared first on Viral Max Media.



from Mallu Articles https://ift.tt/dSjMCeQ
via IFTTT
Previous Post Next Post