ഹണി റോസിനെ അറിയാത്ത മലയാളി പ്രേക്ഷകർ ഉണ്ടായിരിക്കില്ല വലിയൊരു ആരാധകനിറയെ തന്നെയാണ് ഹണി റോസ് സ്വന്തമാക്കിയിട്ടുള്ളത് വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ തന്റെ സിനിമ അരങ്ങേറ്റം നടത്തിയ ഹണി റോസ് പിന്നീട് ശ്രദ്ധ നേടുന്നത് ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രത്തിലൂടെയാണ് ഈ കഥാപാത്രം വലിയ തോതിൽ തന്നെ താരത്തിന് ആരാധകനിരയെ നേടിക്കൊടുത്തു തെലുങ്കിലും അന്യഭാഷകളിലും ഒക്കെ വലിയ സ്വീകാര്യത നേടിയ ഹണി ഇപ്പോൾ നിരവധി ഉദ്ഘാടനങ്ങളുടെ ഭാഗമായി മാറുന്നുണ്ട്
താരത്തിന്റെ ഉദ്ഘാടനങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറുകയും ചെയ്യാറുണ്ട് ഇതിന്റെ പേരിൽ വലിയതോതിൽ ബോഡി ഷേമിങ്ങും സൈബർ അറ്റാക്കും താരത്തിന് നേരിടേണ്ടി വരുന്നുണ്ട് ഇപ്പോൾ ഇതാ ബോഡി ഷേമിങ്ങിനെ കുറിച്ചൊക്കെ താരം തുറന്നു പറയുന്നതാണ് ശ്രദ്ധ നേടുന്നത് ബോഡി ഷേമിങ് മോശം ചിന്താഗതിയാണ് എന്നും അത് മാറേണ്ടതാണ് എന്നും താരം പറയുന്നു അതിന്റെ പല വശങ്ങളായി താൻ അനുഭവിച്ചതാണ് ഇപ്പോഴത് കണ്ടില്ല കേട്ടില്ല എന്ന് വിചാരിച്ച് മാറി നിൽക്കാൻ തനിക്ക് സാധിക്കുന്നുണ്ട് എന്റെ ശരീരത്തിൽ ഞാൻ പ്രൗഡാണ് സൂപ്പർ പ്രൗഡാണ് എനിക്കുള്ളതെല്ലാം എന്റേതാണ് ഞാൻ അതിൽ അഭിമാനം കൊള്ളുകയും ചെയ്യുന്നുണ്ട് അതുപോലെതന്നെ ഉദ്ഘാടന വേദികളിൽ പോകുന്നതും ജനങ്ങളുമായി നേരിട്ട് ഇടപഴകി അവരുടെ സ്നേഹം തിരിച്ചറിയുന്നതും നന്നായി തന്നെ താൻ ആസ്വദിക്കുന്നുണ്ട്
ആരുടെ അടുത്തു നിന്നും ഒരു മോശം അനുഭവവും ഇതുവരെയും തനിക്ക് ഉണ്ടായിട്ടില്ല സോഷ്യൽ മീഡിയയിൽ ആണ് ഹേറ്റ് ക്യാമ്പയിൻ പോലെയുള്ള നെഗറ്റീവ് സമീപനങ്ങൾ കാണുന്നത് ഫോണിന്റെ കൊച്ചു ലോകത്ത് മുഖംമൂടി ഇട്ടിരുന്നു ചെയ്യുന്നതല്ലേ അവിടെയും പോസിറ്റീവായ അനുഭവങ്ങൾ ഒരുപാടുള്ളതുകൊണ്ട് ഇത്തരം പ്രവണതകളെ അവഗണിക്കാൻ സാധിക്കുകയും ചെയ്യുന്നു എന്നാണ് ഹണി റോസ് പറയുന്നത് ഒരു സമയത്ത് ബോഡി ഷേമിനെതിരെ നിയമപരമായി പോരാടണം എന്ന് വരെ താരം തീരുമാനിച്ചിരുന്നു അതിനെക്കുറിച്ച് താരം സംസാരിക്കുകയും ചെയ്തിരുന്നു എന്നാൽ ഇപ്പോൾ അതിനൊന്നും വലിയ പ്രാധാന്യം നൽകാത്ത രീതിയിലേക്ക് മാറിയിരിക്കുകയാണ് താരം
The post എന്റെ ശരീരത്തിൽ ഞാൻ പ്രൗഡ് ആണ് സൂപ്പർ പ്രൗഡാണ് എന്ന് തന്നെ പറയുന്നു എനിക്ക് ഉള്ളതെല്ലാം എന്റെ സ്വന്തമാണ് appeared first on Viral Max Media.
from Mallu Articles https://ift.tt/e4BRF7q
via IFTTT