നിത്യയെ സ്‌നേഹിച്ചത് ആത്മാർഥമായി, ഇനിയെനിക്ക് വെറെ വിവാഹം നടക്കാൻ പോലും ബുദ്ധിമുട്ടാണ്, കേസ് കൊടുക്കണമെന്ന് പോലും ചിന്തിച്ചിരുന്നു, തുറന്നു പറച്ചിലുമായി ആറാട്ടണ്ണൻ

ആറാട്ട് എന്ന സിനിമയുടെ റിലീസിന് ശേഷം റിവ്യൂ പറഞ്ഞാണ് സോഷ്യല്‍ മീഡിയയിലൂടെ ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കി ശ്രദ്ധേയനാവുന്നത്. പിന്നീട് എല്ലാ സിനിമകളെയും പറ്റി റിവ്യൂ പറഞ്ഞ് സന്തോഷ് ശ്രദ്ധേയനായി. ഇടയ്ക്ക് നടി നിത്യ മേനോനെ ഇഷ്ടമാണെന്ന് പറഞ്ഞ് വന്നതോടെ കൂടുതല്‍ വിവാദങ്ങളും സന്തോഷിനെതിരെ ഉയര്‍ന്നിരുന്നു.

ഇപ്പോഴിതാ നിത്യ മേനോനോടുള്ള ഇഷ്ടത്തെ കുറിച്ച് പറഞ്ഞതിന്റെ പേരില്‍ തനിക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ പറ്റി പറയുകയാണ് സന്തോഷ്. ഇനിയൊരു കല്യാണം കഴിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് താനുള്ളതെന്നും ഒരു അഭിമുഖത്തിലൂടെ സന്തോഷ് വ്യക്തമാക്കി.

‘എന്റെ പ്രണയങ്ങളെല്ലാം വണ്‍സൈഡ് ആയിരുന്നു. നിത്യ മേനോനോടാണ് സീരിയസായിട്ടുള്ള പ്രണയം തോന്നിയത്. മറ്റേതെല്ലാം മീഡിയകളില്‍ ഉണ്ടാക്കി വന്നതാണ്. നിത്യ എന്നെ കുറിച്ച് വന്നതോടെ അവരോട് തോന്നിയതൊക്കെ വിട്ടു. പുള്ളിക്കാരിയ്ക്ക് താല്‍പര്യമില്ല. അഞ്ചോ ആറോ വര്‍ഷം ഞാനവരുടെ പുറകേ നടന്നെങ്കിലും അവസാനമാണ് പറഞ്ഞത്. അതൊരു അടഞ്ഞ് അധ്യായം പോലെ ആയതായിരുന്നു. പക്ഷേ മീഡിയയാണ് വീണ്ടും കുത്തിപ്പൊക്കി കൊണ്ട് വന്നത്. നടി ഇതിനെ പറ്റി സംസാരിക്കുക കൂടി ചെയ്തപ്പോള്‍ അവര്‍ക്ക് താല്‍പര്യമില്ലെന്ന് മനസിലായി. ഇതോടെ ഞാനും വിട്ടു. നിത്യയുടെ വ്യക്തിത്വമാണ് എനിക്ക് ഇഷ്ടപ്പെട്ടത്. എന്നാല്‍ പ്രസ് കോണ്‍ഫറന്‍സില്‍ എന്നെ പറ്റി സംസാരിച്ചപ്പോഴാണ് ഞാന്‍ ഉദ്ദേശിച്ചതല്ല ആളെന്ന് മനസിലായത്. അതോടെ മനസില്‍ നിന്നും ഇഷ്ടം പോയി.

അഭിമുഖങ്ങളില്‍ കണ്ടിട്ടാണ് നിത്യയോട് ഇഷ്ടം തോന്നിയത്. നിത്യ ജെനുവിനാണെന്ന് തോന്നി. പക്ഷേ എന്റെ കണക്കുക്കൂട്ടല്‍ തെറ്റിപ്പോയി. ശരിക്കും എല്ലാവരും ഇന്റര്‍വ്യൂവില്‍ അഭിനയിക്കുകയാണ്. പിന്നെ എന്നെ പറ്റി പുള്ളിക്കാരിയ്ക്ക് നേരിട്ട് അറിയുന്ന കാര്യങ്ങളല്ല പറഞ്ഞത്. ചുറ്റുമുള്ളവര്‍ പറഞ്ഞതാണ് അവര്‍ സംസാരിച്ചത്. അവര്‍ പറഞ്ഞത് സത്യമല്ല, എന്ന് കരുതി നിത്യ കള്ളം പറഞ്ഞതാണെന്ന് ഞാന്‍ പറയുന്നില്ല. നടിയുടെ ചുറ്റുമുള്ളവര്‍ പറഞ്ഞതാണ്, ശരിയായ ഇന്‍ഫര്‍മേഷന്‍ പുള്ളിയ്ക്കാരിയ്ക്ക് കിട്ടിയിട്ടില്ല. നേരിട്ട് മൂന്ന് തവണയെ സംസാരിച്ചിട്ടുള്ളു. ലൊക്കേഷനില്‍ പോയി കണ്ടിരുന്നു. ഫോണില്‍ വിളിച്ചാല്‍ എടുക്കാറില്ല. എല്ലാ നമ്പറും ബ്ലോക്ക് ചെയ്യും. പക്ഷേ എന്റെ ഭാഗത്ത് നിന്നുള്ള പെരുമാറ്റം കുറച്ച് കൂടി പോയി. അതിന് ഞാന്‍ സോറി പറയുകയാണ്.

ഞാന്‍ വളരെ ആത്മാര്‍ഥമായിട്ടാണ് നിത്യയെ സ്‌നേഹിച്ചത്. കുറേ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അവരുടെ മറുപടി കിട്ടിയത്. അതിന് ശേഷം ഞാനത് നിര്‍ത്തിയതാണ്. എന്റെ പിതാവ് മരിച്ചതോടെ ഞാന്‍ എല്ലാം നിര്‍ത്തി. പിന്നെ ഒരു മീഡിയയാണ് ഇത് വീണ്ടും കൊണ്ട് വരുന്നത്. അതിന് ശേഷം എന്റെ ഇമോജ് മോശമായി. ഇനിയെനിക്കൊരു വിവാഹം നടക്കാന്‍ പോലും ബുദ്ധിമുട്ടാണ്. കേസ് കൊടുക്കണമെന്ന് പോലും ചിന്തിച്ചിരുന്നു. പിന്നെ എന്റെ ഭാഗത്ത് നിന്നും ഇച്ചിരി കൂടി പോയി. കാരണം പ്രണയമെന്ന് പറയുന്നത് അന്ധമാണ്. അതാണ് തനിക്ക് സംഭവിച്ചതെന്ന്’, സന്തോഷ് പറയുന്നു.

The post നിത്യയെ സ്‌നേഹിച്ചത് ആത്മാർഥമായി, ഇനിയെനിക്ക് വെറെ വിവാഹം നടക്കാൻ പോലും ബുദ്ധിമുട്ടാണ്, കേസ് കൊടുക്കണമെന്ന് പോലും ചിന്തിച്ചിരുന്നു, തുറന്നു പറച്ചിലുമായി ആറാട്ടണ്ണൻ appeared first on Viral Max Media.



from Mallu Articles https://ift.tt/zIiG2v7
via IFTTT
Previous Post Next Post