മൂടി വയ്ക്കാന്‍ ഒന്നുമില്ല, ഞങ്ങള്‍ പിരിഞ്ഞു, വരദയുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയുമായി ജിഷിന്‍

മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് ജിഷിന്‍ മോഹനും വരദയും. ഇരുവരും പരസ്പരം പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. സോഷ്യൽ മീഡിയയിലും താരങ്ങളായിരുന്ന ദമ്പതികൾ ഏറെക്കാലമായി അകന്നായിരുന്നു താമസം. ഇരുവരും വേർപിരിഞ്ഞു എന്ന തരത്തിൽ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ വിവാഹ മോചനത്തെ കുറിച്ച് തുറന്നു സംസാരിക്കുകയാണ് ജിഷിൻ.

‘ഞങ്ങളുടെ ജീവിതത്തില്‍ എന്താണ് ഉണ്ടായതെന്ന് ചികഞ്ഞു നോക്കേണ്ട ആവശ്യം ബാക്കിയുള്ളവര്‍ക്കില്ല. എന്തെങ്കിലും പോസ്റ്റ് ഇട്ടാല്‍ ഇത് മറ്റേയാള്‍ പറഞ്ഞതിനുള്ള മറുപടിയാണോ എന്നൊക്കെ ചികഞ്ഞു നോക്കാന്‍ വേണ്ടി ഇറങ്ങിത്തിരിഞ്ഞിട്ടുള്ളവരുണ്ട്. മുമ്പൊരു അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട് ഡിവോഴ്‌സ് ആയാലും ഇല്ലെങ്കിലും എന്താണ്? ഇനിയിപ്പോള്‍ ഡിവോഴ്‌സ് ആയെന്ന് തന്നെ വെക്കുക. ഞാന്‍ സിംഗിളാണ്, ഫ്രീയാണ്, ആരെങ്കിലുമുണ്ടോ കല്യാണം കഴിക്കാന്‍ വേണ്ടി? എന്തിനാണ് ഇതൊക്കെ ചോദിക്കുന്നത്?’- എന്നായിരുന്നു ജിഷിന്റെ പ്രതികരണം.

‘എന്തൊക്കെയാണെന്ന് ഒരുവിധപ്പെട്ട എല്ലാവര്‍ക്കും അറിയാം. ഞാന്‍ മുടിവെക്കേണ്ട കാര്യമൊന്നുമില്ല. ഞങ്ങള്‍ പിരിഞ്ഞു, ഞങ്ങള്‍ വിവാഹമോചിതരാണ്’- ജിഷിൻ പറഞ്ഞു. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജിഷിന്‍ മനസ് തുറന്നത്.

The post മൂടി വയ്ക്കാന്‍ ഒന്നുമില്ല, ഞങ്ങള്‍ പിരിഞ്ഞു, വരദയുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയുമായി ജിഷിന്‍ appeared first on Viral Max Media.



from Mallu Articles https://ift.tt/K3PUhdb
via IFTTT
Previous Post Next Post