മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഏറ്റവും പുതിയ ചിത്രം ഭ്രഹ്മയുഗത്തിന് വലിയ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്.ചിത്രത്തിൽ അഭിനയിച്ച അമാൽഡ എന്ന നായികയുടെ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചിത്രത്തിലെ ഏക സ്ത്രീ കഥാപാത്രമായിരുന്നു നടിയുടേത്. ഭ്രഹ്മയുഗത്തിൽ മമ്മൂട്ടിയോടൊപ്പം ഉള്ള കോമ്പിനേഷൻ സീനിനെ കുറിച്ചായിരുന്നു നടി മനസ്സ് തുറന്നത്.
മമ്മൂട്ടി യോടൊപ്പം ഉള്ള ഇന്റിമേറ്റ് സീൻ എടുക്കുമ്പോൾ ഒരുപാട് ടെൻഷൻ ഉണ്ടായിരുന്നുവെന്നും അതോടൊപ്പം ഒരുപാട് ആകാംക്ഷയിൽ ആയിരുന്നു എന്നും നടി അഭിമുഖത്തിലൂടെ പറയുന്നു. മമ്മൂട്ടി സംസാരിച്ച കംഫർട്ടബിൾ ആക്കിയിരുന്നുവെന്നും താരം അഭിമുഖത്തിലൂടെ വെളിപ്പെടുത്തി.
താരത്തിന്റെ വാക്കുകൾ: മമ്മൂട്ടിയോടൊപ്പം ആ സീൻ എടുക്കുമ്പോൾ ഒരുപാട് ടെൻഷൻ ഉണ്ടായിരുന്നു. മമ്മൂക്കയുടെ കൂടെ ആയതുകൊണ്ട് തന്നെ ഒരുപാട് ആകാംക്ഷയും ഉണ്ടായിരുന്നു. ഭ്രഹ്മയുഗത്തിൽ ആദ്യം എടുക്കുന്ന സീൻ അതായിരുന്നു. മമ്മൂക്ക യോടൊപ്പം ആയതുകൊണ്ട് തന്നെ ഒരുപാട് ഭയപ്പെട്ടു. അത് എങ്ങനെ ചെയ്യും എന്ന് ഒരുപാട് കൺഫ്യൂഷൻ ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹം എന്നോട് സംസാരിച്ച കംഫർട്ടബിൾ ആക്കി. ആക്ഷൻ പറഞ്ഞു കഴിഞ്ഞാൽ പിന്നെ ആ കഥാപാത്രത്തെ മാത്രമേ നമുക്ക് കാണാൻ സാധിക്കും. നമുക്ക് അതിനൊപ്പം അഭിനയിക്കാനെ പറ്റുകയുള്ളൂ. അതിലെ സീനുകൾ എല്ലാം വളരെ ഇന്റിമേറ്റ് ആയിട്ടായിരുന്നു ഷൂട്ട് ചെയ്തത്. കുറച്ച് അഭിനേതാക്കൾ ആയതുകൊണ്ട് തന്നെ എല്ലാവർക്കും ഒരുപാട് സ്വാതന്ത്ര്യം ഉണ്ടായിരുന്നു. നടി അഭിമുഖത്തിലൂടെ പറഞ്ഞു.
The post മമ്മൂക്കയോടൊപ്പമുള്ള ആ സീൻ എടുക്കുമ്പോൾ ഒരുപാട് ടെൻഷനടിച്ചു!!! ഭ്രഹ്മയുഗത്തിലെ നടി appeared first on Viral Max Media.
from Mallu Articles https://ift.tt/Ie9lhxu
via IFTTT