മോഹന്‍ലാല്‍ നായകനായ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യൂ പറഞ്ഞ് ശ്രദ്ധേയനായ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. സോഷ്യല്‍ മീഡിയയില്‍ ആറാട്ടണ്ണന്‍ എന്നാണ് സന്തോഷ് വര്‍ക്കി അറിയപ്പെടുന്നത്. അടുത്തിടെ നടി നിത്യ മേനോനോട് തനിയ്ക്ക് പ്രണയമാണെന്ന് പറഞ്ഞ സന്തോഷ് പുലിവാല് പിടിച്ചിരുന്നു. ഇപ്പോള്‍ ഇതാ നിത്യയോടുള്ള പ്രണയത്തെ കുറിച്ച് ജാങ്കോ സ്‌പേസിന് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറന്നിരിക്കുകയാണ് സന്തോഷ് വര്‍ക്കി.
നിത്യ മേനോനോടുള്ള തന്റെ പ്രണയം സീരിയസായിരുന്നു എന്നാണ് സന്തോഷ് വര്‍ക്കി പറഞ്ഞത്. അഞ്ചോ ആറോ വാര്‍ഷം അവരുടെ പിറകേ നടന്നു. എന്നാല്‍ അവര്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല. അവസാനമാണ് അവര്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. നിത്യയുടെ വ്യക്തിത്വം കണ്ടിട്ടാണ് ഇഷ്ടം തോന്നിയത്. എന്നാല്‍ പ്രസ് കോണ്‍ഫറന്‍സില്‍ തന്നെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ കേട്ടപ്പോഴാണ് താന്‍ ഉദ്ദേശിച്ച വ്യക്തിയല്ല നിത്യ എന്ന് മനസിലായതെന്ന് സന്തോഷ് വര്‍ക്കി പറഞ്ഞു.
നിത്യ തന്നെ കുറിച്ച് പറഞ്ഞ കാര്യങ്ങളൊന്നും നിത്യയ്ക്ക് നേരിട്ട് അറിയാവുന്ന കാര്യങ്ങളല്ലെന്ന് സന്തോഷ് വര്‍ക്കി പറഞ്ഞു. അവര്‍ മറ്റാരൊക്കെയോ പറഞ്ഞുകൊടുത്ത കാര്യങ്ങളാണ് പറഞ്ഞത്. അതില്‍ മിക്കതും സത്യമല്ല. എന്നാല്‍ അവര്‍ കള്ളം പറഞ്ഞതുമല്ല. ലൊക്കേഷനില്‍ വെച്ച് നേരിട്ട് മൂന്ന് തവണ സംസാരിച്ചിട്ടുണ്ട്. ഫോണ്‍ വിളിച്ചാല്‍ എടുക്കില്ല. എല്ലാ നമ്പറും ബ്ലോക്ക് ചെയ്യുമെന്നും തന്റെ ഭാഗത്ത് നിന്ന് കുറച്ച് കൂടിപ്പോയെന്നും പറഞ്ഞ സന്തോഷ് വര്‍ക്കി നിത്യയോട് ക്ഷമ ചോദിക്കുകയും ചെയ്തു.
The post പല പ്രണയങ്ങളുണ്ടായിട്ടുണ്ട്, പ്രണയം സീരിയസായിരുന്നു, ലൊക്കേഷനിൽ വെച്ച് മൂന്ന് തവണ നിത്യയുമായി സംസാരിച്ചിട്ടുണ്ട്, തുറന്നു പറച്ചിലുമായി സന്തോഷ് വർക്കി appeared first on Viral Max Media.
from Mallu Articles https://ift.tt/TF8s4f2
via IFTTT