അത് അങ്ങനെയല്ല എന്ന് പറഞ്ഞാൽ അതൊരു നുണയായിരിക്കും പക്ഷേ ഞാനിപ്പോൾ മനസ്സുകൊണ്ട് പാകപ്പെട്ടു അമൃത സുരേഷ്

ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് അമൃത സുരേഷ് ഈ ഒരു പരിപാടിക്ക് ശേഷം വലിയ തോതിൽ തന്നെ അമൃത നേടിയിരുന്നു നടൻ ബാലയുമായുള്ള വിവാഹമായിരുന്നു അതിന് കാരണം തുടർന്ന് അമൃതംഗമയ എന്ന ബാൻഡിലൂടെയും അമൃത സജീവമായി സോഷ്യൽ മീഡിയയിലെത്തി അടുത്ത സമയത്ത് താരം സംഗീതസംവിധായകനായ ഗോപി സുന്ദരനൊപ്പം ജീവിത ആരംഭിച്ചിരുന്നു എന്നാൽ വളരെ പെട്ടെന്ന് തന്നെ ഇത് വേർപിരിയലിൽ എത്തുകയാണ് ചെയ്തത് അമൃതംഗയുടെ വിശേഷങ്ങളും തങ്ങളുടെ വിശേഷങ്ങളും യൂട്യൂബിലൂടെ താരം പങ്ക് വയ്ക്കാറുണ്ട്

ഇപ്പോൾ താരം നൽകിയ ഒരു അഭിമുഖമാണ് വൈറലായി മാറുന്നത് തന്റെ ജീവിതത്തിൽ നേരിടേണ്ടി വന്ന വിവാദങ്ങളെ കുറിച്ചും അതിനെ എങ്ങനെയാണ് നേരിട്ടത് എന്നും ഒക്കെ പറയുകയാണ് വിവാദങ്ങൾ ഒന്നും ജീവിതത്തിൽ ബാധിച്ചിട്ടില്ല എന്ന് പറഞ്ഞു കഴിഞ്ഞാൽ അതൊരു നുണയാണ് കാരണം എന്റെ ജീവിതം നോക്കിയാൽ അറിയാം എന്റെ ജീവിതത്തിന്റെ ഓരോഘട്ടത്തിലും കൂടെയുണ്ടായിരുന്നതാണ് വിവാദങ്ങൾ അതിനെ കണ്ടില്ലെന്ന് നടിക്കാൻ ഒരു ഘട്ടം വരെ എനിക്ക് കഴിഞ്ഞിട്ടില്ല കാരണം എന്തുപറഞ്ഞാലും സംഗീതം എന്ന് പറയുന്ന ഒരു ക്രിയേറ്റീവ് സ്പേസ് ആണ് മനസ്സിൽ സമാധാനമുള്ളപ്പോൾ മാത്രമേ പൂർണമായും മനസ്സ് പാടാൻ സാധിക്കും ഒരു സിനിമയിൽ പാട്ടുപാടാൻ ചെന്നാലും സംഗീതസംവിധായകൻ പറഞ്ഞുതരുന്ന ട്യൂൺ അനുസരിച്ച് മാത്രം പാടിയാൽ പോരാ

ആ സിനിമയിലെ അത് ഏത് രംഗത്തിലാണ് വരുന്നത് ആ രംഗത്തെ ഇമോഷൻ കഥാപാത്രങ്ങളുടെ രീതികൾ ഇതെല്ലാം നോക്കി വേണം പാടാൻ അതിനൊരു പീസ് ഓഫ് മൈൻഡ് ആവശ്യമാണ് എങ്കിലും ഒരു പാട്ടുപാടാൻ വിളിക്കുമ്പോൾ എന്ത് സമ്മർദ്ദങ്ങൾ ഉണ്ടെങ്കിലും സ്വാഭാവികമായും മൂഡിലേക്ക് വരികയും അത് പാടി തീർക്കുകയും ചെയ്യും. പക്ഷേ ഇപ്പോൾ ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന ഈ മ്യൂസിക് ആൽബം പോലെ സ്വന്തമായിട്ട് ചെയ്യണമെന്ന് ആഗ്രഹിച്ച കുറേ കാര്യങ്ങൾ വിവാദങ്ങൾ കാരണം അതുണ്ടാക്കിയ മാനസിക ബുദ്ധിമുട്ട് കാരണം മുന്നോട്ടു പോകാൻ ബുദ്ധിമുട്ട് വന്നിട്ടുണ്ട് ഇപ്പോൾ കാര്യങ്ങൾ കുറെ മാറി വിവാദങ്ങളോട് അത് ഏതൊക്കെ വരെ പോകും എന്നും അതിൽ വീണു കിടന്നാൽ എന്റെ പ്രഫഷണൽ ജീവിതത്തിൽ വരുന്ന നഷ്ടം എന്തൊക്കെയാണെന്നും ഞാൻ മനസ്സിലാക്കിയെടുത്തു അതുപോലെ മനസ്സുകൊണ്ട് പാകപ്പെടുകയും ചെയ്തു

The post അത് അങ്ങനെയല്ല എന്ന് പറഞ്ഞാൽ അതൊരു നുണയായിരിക്കും പക്ഷേ ഞാനിപ്പോൾ മനസ്സുകൊണ്ട് പാകപ്പെട്ടു അമൃത സുരേഷ് appeared first on Viral Max Media.



from Mallu Articles https://ift.tt/dxl2pEG
via IFTTT
Previous Post Next Post