രാം ലല്ലയെ തൊഴുത് വണങ്ങി ബാലാജി ശർമ്മ, ക്ഷേത്രത്തെ അവഹേളിച്ച് അസഭ്യം പറഞ്ഞ് കമന്റുകൾ

അയോദ്ധ്യാ രാമക്ഷേത്രത്തിൽ ദർശനം നടത്തി നടൻ ബാലാജി ശർമ്മ. കുടുംബ സമേതമാണ് താരം അയോദ്ധ്യയിലെത്തി രാം ലല്ലയെ തൊഴുത് വണങ്ങിയത്. ഇതിന്റെ വീഡിയോയും നടൻ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു. ഭാര്യയ്‌ക്കും കുട്ടിക്കുമൊപ്പം ക്ഷേത്രത്തിലേയ്‌ക്ക് നടന്നു നീങ്ങുന്നതാണ് വീഡിയോ.

ക്ഷേത്രത്തിൽ ദർശനം നടത്താൻ വലിയ ഭക്ത ജനത്തിരക്കാണെന്നും ​അയോദ്ധ്യാ രാമജന്മഭൂമിയിൽ നിന്നുള്ള അനുഭവം ഗംഭീരമാണെന്നും വീഡിയോയിൽ ബാലാജി ശർമ്മ പറയുന്നു. എന്നാൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ ഇടത് – ഇസ്ലാമിസ്റ്റ് സൈബർ ഇടങ്ങളിൽ നിന്നും വ്യാപക ആക്രമണമാണ് താരത്തിന് നേരിടേണ്ടി വരുന്നത്.

അയോദ്ധ്യാ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന വീഡിയോയ്‌ക്ക് താഴെ ഇടത് – ഇസ്ലാമിസ്റ്റ് പ്രൊഫൈലുകളിൽ നിന്നും വ്യാപകമായ തരത്തിൽ വിദ്വേഷ കമന്റുകൾ നിറയുകയാണ്. ക്ഷേത്രത്തെ അവഹേളിച്ചും താരത്തെ അസഭ്യം പറഞ്ഞുമാണ് കൂടുതൽ കമന്റുകളും.

സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികൾക്ക് സുപരിചിതനായ താരമാണ് നടൻ ബാലാജി ശർമ്മ. മെമ്മറീസ്, ദൃശ്യം, അമർ അക്ബർ അന്തോണി, ഒപ്പം, 2018 തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുള്ള ബാലാജി ശർമ്മ ഇപ്പോൾ ഏഷ്യാനെറ്റിലെ മൗനരാഗം എന്ന പരമ്പരയിൽ വില്ലൻ വേഷത്തിൽ തിളങ്ങി നിൽക്കുകയാണ്.

The post രാം ലല്ലയെ തൊഴുത് വണങ്ങി ബാലാജി ശർമ്മ, ക്ഷേത്രത്തെ അവഹേളിച്ച് അസഭ്യം പറഞ്ഞ് കമന്റുകൾ appeared first on Viral Max Media.



from Mallu Articles https://ift.tt/oOx76RS
via IFTTT
Previous Post Next Post