നടൻ ഉണ്ണി മുകുന്ദനും സംവിധായകൻ വിഷ്ണു മോഹനും പശ്ചിമ ബംഗാൾ ഗവർണറുടെ എക്സലൻസ് പുരസ്‌കാരം സമ്മാനിച്ചു. ഞായറാഴ്ച കൊച്ചിയിൽ നടന്ന പരിപാടിയിലായിരുന്നു സമ്മാനദാനം. എളമക്കര ഭാസ്കരീയം കൺവൻഷൻ സെൻ്ററിൽ വിശ്വ സംവാദ് കേന്ദ്ര സംഘടിപ്പിച്ച സോഷ്യൽ മീഡിയ സംഗമമായ ലക്ഷ്യ 2024 ൻ്റെ ഉദ്ഘാടന ചടങ്ങിലാണ് അവാർഡ് പ്രഖ്യാപിച്ചത്. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
സമ്മാനത്തുക സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളുടെ പഠനത്തിനായി ഉണ്ണി മുകുന്ദൻ നൽകി. സോഷ്യൽ മീഡിയയിൽ സ്വാധീനം ചെലുത്തുന്ന മികച്ച 10 പേർക്ക് 10,000 രൂപ വീതമുള്ള എക്‌സലൻസ് അവാർഡും ചടങ്ങിൽ പ്രഖ്യാപിച്ചു.
പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് പരിപാടി ഉദ്ഘാടനം ചെയ്തു. “ഭാരതത്തെ ശിഥിലമാക്കാൻ ഉദ്ദേശിച്ചുള്ള ആഖ്യാനങ്ങളെ ചെറുത്ത് തോൽപ്പിക്കണം. ഇന്ന് സോഷ്യൽ മീഡിയയിൽ അത്തരം ആഖ്യാനങ്ങൾ കൂടുതലായി കാണുന്നു. അതിൽ സത്യവും അസത്യവുമുണ്ട്,” ബോസ് പറഞ്ഞു.
ആരു തടയാൻ ശ്രമിച്ചാലും ഇന്ത്യ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. “ഇന്ത്യ ഒരു മഹത്തായ രാജ്യമാണ്. അത് ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഇവിടെ മാത്രമാണ് ഇത് ചിലർക്ക് പ്രശ്‌നമായിരിക്കുന്നത്,” അദ്ദേഹം പറഞ്ഞു.
The post ഉണ്ണി മുകുന്ദനും സംവിധായകൻ വിഷ്ണു മോഹനും പശ്ചിമബംഗാൾ ഗവർണറുടെ എക്സലൻസ് പുരസ്‌കാരം appeared first on Viral Max Media.
from Mallu Articles https://ift.tt/MKNOEBT
via IFTTT