മലയാളത്തിലെ ഏറ്റവും വലിയ റിയാറിറ്റി ഷോയാണ് ബിഗ് ബോസ്. മോളിവുഡിന്റെ മഹാനടൻ മോഹൻലാൽ അവതാരകനായി വരുന്ന ഷോ ഇന്ന് മലയാളികൾക്ക് നിത്യജീവിതത്തിൽ നിന്നും ഒഴിച്ചുകൂടാനാവാത്തതാണ്. ഷോ അഞ്ച് സീസണുകൾ പിന്നിട്ട് ആറാം സീസൺ നടന്നുകൊണ്ടിരിക്കുകയാണ്. മൂന്നാം സീസണിലൂടെ മലയാളികളുടെ മനം കീഴടക്കിയ താരമായിരുന്നു ഋതു മന്ത്ര.
അഭിനത്തിലും മോഡലിങ്ങിലും തിളങ്ങി നിന്നിരുന്ന താരമാണ് ഋതു. ബിഗ് ബോസിലൂടെയാണ് താരം മലയാളികളുടെ പ്രിയങ്കരിയാവുന്നത്. ഷോയിൽ മികച്ച രീതിയിൽ മുന്നേറി മലയാാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്ന താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് ഇന്ന് ആരാധകരുടെ ശ്രദ്ധനേടുന്നത്.
സിംപിൾ ലുക്കിൽ ആരാധകരുടെ മനം കീഴടക്കുകയാണ് ഋതു മന്ത്ര. സൽവാരിൽ അതീവ സുന്ദരിയായയാണ് താരം വന്നിരിക്കുന്നത്. സ്റ്റൈലൻ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
സാപ്പൂസ് റെന്റൽ കോസ്റ്റ്യൂം എന്ന ഓൺലൈൻ സ്റ്റോറാണ് ഋതുവിന്റെ കലക്കൻ ഔട്ട്ഫിറ്റിന് പിന്നിൽ. സെലിബ്രിറ്റി മേക്കപ്പാർട്ടിസ്റ്റ് റജിനയാണ് നടിക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്. അബിന്ദുവാണ് നടിയുടെ കലക്കൻ ചിത്രങ്ങൾ എടുത്തിരിക്കുന്നത്.
എന്റെ കണ്ണുകളിലേക്ക് നോക്കിയാൽ എന്നെ കാണാം, എന്റെ ഹൃദയത്തിലേക്ക് നേക്കിയാൻ നിങ്ങളെ കാണാം എന്നാണ് താരം ചിത്രങ്ങൾക്ക് തലക്കെട്ട് നൽകിയിരിക്കുന്നത്. ക്യാപ്ഷൻ പോലെ തന്നെ കണ്ണിൽ ആരാധകരെ മയക്കുകയാണ് ഋതു.
The post എന്താ ഒരു ലുക്കും ഭാവവും, സ്റ്റൈലിഷ് ലുക്കിൽ ഞെട്ടിച്ച് ബിഗ് ബോസ് താരം appeared first on Viral Max Media.
from Mallu Articles https://ift.tt/4nDUO6T
via IFTTT