സർജറി കഴിഞ്ഞ് രണ്ടാഴ്ചയായി, ശബ്ദം തീരെ ഇല്ല, വീഡിയോ എടുക്കുന്നത് AI വഴി, താര കല്യാണിന്റെ അവസ്ഥ ഇങ്ങനെ

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് താര കല്യാണ്‍. ടെലിവിഷന്‍ പരമ്പരകളില്‍ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. സീരിയലുകളില്‍ വില്ലത്തി റോളില്‍ കൂടുതലും പ്രത്യക്ഷപ്പെട്ടിട്ടുള്ള താര പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാകുന്നത് മകളോടൊപ്പമുള്ള ടിക് ടോക് വിഡിയോകളിലൂടെയാണ്. താര കല്യാണും കുടുംബവും ഇന്ന് സോഷ്യല്‍ മീഡിയക്ക് ഏറെ പ്രിയപ്പെട്ടവരാണ്. അഭിനേത്രി എന്നതിനേക്കാളുപരി നല്ലൊരു നര്‍ത്തകി കൂടിയാണ് താര. താര കല്യാണിന്റെ അമ്മ സുബ്ബലക്ഷ്മിയമ്മയും മകള്‍ സൗഭാഗ്യ വെങ്കിടേഷും എല്ലാം ആരാധകരുടെ പ്രിയപ്പെട്ടവരാണ്.

ഇപ്പോഴിതാ സര്‍ജറിക്ക് ശേഷമുള്ള കാര്യങ്ങളും ഡോക്ടറുടെ വിശദീകരണവുമൊക്കെ ഉള്‍പ്പെടുത്തി വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താര കല്യാണ്‍. സര്‍ജറി കഴിഞ്ഞ് രണ്ടാഴ്ചയായെന്നും ശബ്ദം തീരെ ഇല്ലെന്നും താരം വീഡിയോയില്‍ പറയുന്നുണ്ട്. വീഡിയോ എടുക്കുന്നത് എ ഐ വഴിയാണ്. എത്രയും വേഗം ശബ്ദം തിരികെ കിട്ടി സ്വന്തം ശബ്ദത്തിലൂടെ വീഡിയോ എടുക്കണമെന്ന് ആഗ്രഹം ഉണ്ടെന്ന് താര കല്യാണ്‍ പറഞ്ഞു.

ഇതിന് ശേഷം താര കല്യാണിന്റെ ഡോക്ടറാണ് സംസാരിച്ചത്. ഉറപ്പായും ശബ്ദം തിരികെ വരും. എല്ലാ രോഗികളിലും അത് തിരികെ കിട്ടാന്‍ സമയത്തില്‍ വ്യാത്യാസം സ്പാസ്‌മോഡിക് ഡിസ്‌ഫോണിയ എന്ന പേര് ഭീകരമാണെങ്കിലും രോഗം അത്ര ഭീകരമല്ല. വ്യക്തമായും കാരണം അറിയില്ല. പക്ഷേ ഇത് ഉണ്ടായത് ഒരുപക്ഷേ ശബദ്ം ഒരുപാട് സമയം ഉപയോഗിക്കുന്നത് കൊണ്ടാകാം, എന്നും താരകല്യാണിന്റെ ഡോക്ടര്‍ വ്യക്തമാക്കുന്നു.

ജീവന് ഭീഷണിയുള്ള അസുഖമല്ല. പക്ഷെ കുറച്ച് പെയിന്‍ഫുള്ളാണ്. സംസാരിച്ചുകൊണ്ടിരിയ്ക്കുന്ന ആള്‍ക്കാര്‍ക്ക് പെട്ടന്ന് അതിന് സാധിക്കാതെ വരുമ്പോഴുള്ള പ്രശ്‌നവുമുണ്ട് അത്രമാത്രം രോഗവസ്ഥയിലെ അനുഭവം വിശദീകരിച്ച് താരയും പറഞ്ഞു.

The post സർജറി കഴിഞ്ഞ് രണ്ടാഴ്ചയായി, ശബ്ദം തീരെ ഇല്ല, വീഡിയോ എടുക്കുന്നത് AI വഴി, താര കല്യാണിന്റെ അവസ്ഥ ഇങ്ങനെ appeared first on Viral Max Media.



from Mallu Articles https://ift.tt/F8xR6pU
via IFTTT
Previous Post Next Post