എന്റെ പ്രണയത്തിന് ജന്മദിനാശംസകൾ, ദീപ്തിയ്ക്ക് പിറന്നാൾ ആശംസ നേർന്ന് വിധു പ്രതാപ്, ഒപ്പം ആശംസകളുമായി സഹപ്രവർ‌ത്തകരും ആരാധകരും

മലയാളികള്‍ വീണ്ടും വീണ്ടും കേള്‍ക്കാന്‍ കൊതിക്കുന്ന ഒരുപിടി നല്ല ഗാനങ്ങള്‍ ആലപിച്ച് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ ഗായകനാണ് വിധു പ്രതാപ്. വെണ്ണക്കല്ലില്‍ നിന്നെ കൊത്തി, സുന്ദരിയെ ചെമ്പക മലരേ, ഒരിടത്തൊരിടത്ത് തുടങ്ങി വിധു ആലപിച്ച ഗാനങ്ങളില്‍ പലതും മിക്കവരുടെയും ഫേവറേറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുളളവയാണ്. വിധുവിന്റെ ഭാര്യയും നര്‍ത്തകിയുമായ ദീപ്തിയും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇവരുടെ വിശേഷങ്ങളെല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്. ഇരുവരും ഒന്നിച്ചുളള റീല്‍സ് വീഡിയോസും മറ്റും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇപ്പോഴിതാ ഭാര്യയ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ചെത്തിയിരിക്കുകയാണ് വിധു പ്രതാപ്.

‘ഒന്നാമതായി, ഞാന്‍ നിന്നെ വളരെയധികം സ്‌നേഹിക്കുന്നു.. രണ്ടാമതായി, നമ്മുക്കിടയില്‍ എന്ത് സംഭവിച്ചാലും. ആദ്യത്തെ കാര്യം മാത്രം മറക്കരുത്. എന്റെ പ്രണയത്തിന് ജന്മദിനാശംസകള്‍..”, വിധു ദീപ്തിയുടെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് കുറിച്ചു. നിരവധി പേരാണ് ദീപ്തിക്ക് പോസ്റ്റിന് താഴെ ആശംസകള്‍ നേര്‍ന്നത്.

വിധുവിന്റെയും ദീപ്തിയുടെ അടുത്ത സുഹൃത്തായ ഗായിക സിത്താരയും പോസ്റ്റ് ഇട്ടിരുന്നു. “ജന്മദിനാശംസകൾ പ്രിയ മധുരമേ.. എന്നെ സംബന്ധിച്ചിടത്തോളം നീ പ്രോത്സാഹിപ്പിക്കുന്ന, അഭിനന്ദിക്കുന്ന, എപ്പോഴും പുഞ്ചിരിക്കുന്ന, സുന്ദരിയായ സുഹൃത്താണ്. ഏറ്റവും സന്തോഷവതിയായി തുടരൂ പ്രിയ പെർഫെക്റ്റ് രാജകുമാരി..”, ദീപ്തിക്ക് ഒപ്പമുള്ള ഫോട്ടോയോടൊപ്പം സിത്താര കുറിച്ചു.

The post എന്റെ പ്രണയത്തിന് ജന്മദിനാശംസകൾ, ദീപ്തിയ്ക്ക് പിറന്നാൾ ആശംസ നേർന്ന് വിധു പ്രതാപ്, ഒപ്പം ആശംസകളുമായി സഹപ്രവർ‌ത്തകരും ആരാധകരും appeared first on Viral Max Media.



from Mallu Articles https://ift.tt/pzqm5kB
via IFTTT
Previous Post Next Post