ആദ്യ പ്രണയത്തിലെ കാമുകന്‍ തന്നെ ചതിച്ചുവെന്നും അത് തന്നെ തകര്‍ത്തു കളഞ്ഞുവെന്നും ബോളിവുഡ് നടി വിദ്യ ബാലന്‍. ഒരുപാട് പുരുഷന്മാരെ പ്രണയിച്ചിട്ടില്ലെന്നും ഗൗരവത്തോടെ കണ്ട പ്രണയത്തിലെ പുരുഷനെ തന്നെയാണ് വിവാഹം ചെയ്തതെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിദ്യ പറഞ്ഞു.
‘ഞാന്‍ ചതിക്കപ്പെട്ടിട്ടുണ്ട്. ആദ്യമായി പ്രണയിച്ച പുരുഷന്‍ എന്നെ വഞ്ചിച്ചു. ഞങ്ങള്‍ വേര്‍പിരിഞ്ഞത് എനിക്ക് ഓർമയുണ്ട്. കോളേജില്‍ വാലന്‍റൈന്‍സ് ഡേയ്ക്ക് അവനെ അപ്രതീക്ഷിതമായി കണ്ടു, അന്ന് അവന്‍ എന്നോട് പറഞ്ഞത് മുന്‍ കാമുകിയുമൊത്തൊരു ഡേറ്റിന് പോവുകയാണെന്നാണ്. ഞാന്‍ ഷോക്കായി പോയി. അക്ഷരാര്‍ഥത്തില്‍ ആ ദിവസം എന്നെ തകര്‍ത്തു കളഞ്ഞു.
എന്നാല്‍ അതിലും നല്ല കാര്യങ്ങള്‍ ഈ ജീവിതത്തില്‍ എനിക്കായി ഞാന്‍ ചെയ്തിട്ടുണ്ട്. ഒരു സീരിയല്‍ പ്രണയിനിയായിരുന്നില്ല. വളരെ കുറച്ച് പുരുഷന്മാരെ മാത്രമേ പ്രണയിച്ചിട്ടുള്ളൂ. എന്നാല്‍ ആദ്യമായി ഗൗരവത്തോടെ കണ്ട പ്രണയത്തിലെ പുരുഷനെ തന്നെയാണ് വിവാഹം ചെയ്തത്,’ വിദ്യ ബാലന്‍ പറഞ്ഞു.
ബോളിവുഡിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ നടി വിദ്യാ ബാലന് കുറച്ചധികം ശ്രമിക്കേണ്ടി വന്നിട്ടുണ്ട്. സീറോ സൈസ് നായികമാർക്ക് മാത്രം സ്വീകാര്യത ലഭിക്കുന്ന ഹിന്ദി സിനിമാ രംഗത്ത് വിദ്യ നേടിയെടുത്ത നേട്ടങ്ങൾക്ക് ഇന്ന് പലർക്കും അപ്രാപ്യമാണ്. താരമൂല്യമോ ബോക്സ് ഓഫീസ് നമ്പറുകളോ നോക്കാതെ മികച്ച സിനിമകൾ തെരഞ്ഞെടുത്തതാണ് നടിക്ക് തുണയായത്. വിദ്യയുടെ സിനിമകളിൽ പ്രേക്ഷകർ വെക്കുന്ന പ്രതീക്ഷ പലപ്പോഴും തെറ്റിയില്ല.
The post ആദ്യമായി പ്രണയിച്ച പുരുഷൻ എന്നെ വഞ്ചിച്ചു, അത് എന്നെ തകർത്തുകളഞ്ഞു, ഞങ്ങൾ വേർപിരിഞ്ഞത് എനിക്ക് ഓർമയുണ്ട്, പ്രണയത്തെക്കുറിച്ച് വിദ്യ ബാലൻ appeared first on Viral Max Media.
from Mallu Articles https://ift.tt/TORznYq
via IFTTT