ഇസഹാക്കിന്റെ അഞ്ചാം പിറന്നാൾ ആഘോഷമാക്കി ചാക്കോച്ചനും പ്രിയയും, ആശംസകളുമായി സോഷ്യൽ മീഡിയ

മലയാളികളുടെ എവർഗ്രീൻ പ്രണയനായകനാണ് കുഞ്ചാക്കോ ബോബൻ. ആരാധകർ ചാക്കോച്ചനെന്ന് ഇഷ്ടത്തോടെ വിളിക്കുന്ന താരത്തിന്റെ കുടുംബവും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകൻ ഇസഹാഖിന്റെ അഞ്ചാം പിറന്നാളായിരുന്നു ഇന്നലെ. ഗംഭീരമായി നടത്തിയ പിറന്നാളാഘോഷങ്ങളുടെ ചിത്രങ്ങൾ താരം ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.

“ഇസൂസ് ആർട്ട് വേൾഡ്” എന്നപേരിൽ പെൻസിലുകളും ക്രയോണുകളും കൊണ്ട് അലങ്കരിച്ചായിരുന്നു ഇസുവിന്റെ പിറന്നാളാഘോഷം. കേക്കിനൊപ്പം ചാക്കോച്ചനും കുടുംബവും നിൽക്കുന്ന ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പേസ്റ്റുചെയ്ത ചത്രത്തിൽ നിരവധി ആരാധകരും സിനിമ താരങ്ങളുമാണ് ആശംസകൾ നേരുന്നത്.

ഫർഹാൻ ഫാസിൽ, ഗീതു മോഹൻദാസ്, മണികണ്ഠൻ, റീനു മാത്യൂസ്, ബോബൻ സാമുവൽ തുടങ്ങി നിരവധി ചലച്ചിത്ര പ്രവർത്തകർ പോസ്റ്റിൽ ആശംസകൾ അറിയിച്ചു.

പതിനാല് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ജീവിതത്തിലേക്ക് എത്തിയ കൺമണിയാണ് ഇസഹാഖ്. മകൻ ജനിച്ച നിമിഷം മുതലുള്ള ഓരോ കൊച്ചുകൊച്ചു വിശേഷങ്ങളും ചാക്കോച്ചൻ സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്.

വ്യത്യസ്ത വേഷങ്ങൾ അവതരിപ്പിക്കാൻ ശ്രമിക്കാറുള്ള കുഞ്ചാക്കോ ബോബൻ അവസാനമായി അഭിനയിച്ച ചാവേർ മികച്ച നിരൂപക പ്രശസം നേടിയിരുന്നു. ആറാംപാതിര, മറിയം ടെയിലേഴ്സ് തുടങ്ങിയ ചിത്രങ്ങളാണ് വരാനിരിക്കുന്നത്.

The post ഇസഹാക്കിന്റെ അഞ്ചാം പിറന്നാൾ ആഘോഷമാക്കി ചാക്കോച്ചനും പ്രിയയും, ആശംസകളുമായി സോഷ്യൽ മീഡിയ appeared first on Viral Max Media.



from Mallu Articles https://ift.tt/YPaZxMd
via IFTTT
Previous Post Next Post