മലയാളത്തിന്റെ പ്രിയ നടിയാണ് നവ്യ നായർ. നന്ദനം എന്ന സിനിമയിലൂടെ പ്രേക്ഷക മനസിൽ ഇടംനേടിയ നവ്യ മലയാളികൾക്ക് ഇന്നും ബാലാമണിയാണ്. ഒട്ടനവധി സിനിമകളിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ച നവ്യ സോഷ്യല്‍ മീഡിയയിൽ സജീവമാണ്
അമ്മയുടെ എല്ലാ ഉദ്യമത്തിനും സായ് കൃഷ്ണ കൂടെയുണ്ടാകും. നാട്ടിലെ ഉഷ്ണകാലത്ത് അമ്മയ്‌ക്കൊപ്പം ബാലിയിൽ വെക്കേഷൻ മോഡിലാണ് സായ്. ചിത്രങ്ങളുമായി നവ്യ ഇൻസ്റ്റഗ്രാമിൽ എത്തി. മകന്റെ ഒപ്പം നിൽക്കുന്ന നവ്യയെ കണ്ടാൽ മുപ്പതുകളുടെ പാതി പിന്നിട്ട അമ്മയാണ് എന്ന് പറയാൻ സാധിക്കില്ല. അത്രകണ്ട് ചെറുപ്പമാണ് ഈ അമ്മ. ഇത്രയും കണ്ടാൽ ആരാധകർ വെറുതെയിരിക്കുമോ? കമന്റ് ബോക്സ് സജീവമായി
‘ചേച്ചിയും അനിയനും പോലെ’ എന്ന് വന്ന കമന്റുകളുടെ എണ്ണം നോക്കിയാൽ മനസിലാകും. മകൻ ധരിച്ചിരിക്കുന്ന അതേപോലത്തെ വസ്ത്രമാണ് നവ്യക്കും. വിമാനത്തിൽ യാത്ര ചെയ്യുന്ന ചിത്രങ്ങൾ നവ്യയുടെ പോസ്റ്റുകളിലുണ്ട്
അച്ഛൻ ഇപ്പോഴും തന്നെ ശകാരിക്കാറുള്ള കാര്യം ഒരിക്കൽ നവ്യ പറഞ്ഞിട്ടുണ്ട്. ‘അച്ഛന്മാരായാൽ പിള്ളേരെ വഴക്കു പറയും’ എന്ന ഡയലോഗ് സായ് കൃഷ്ണയുടെ മുന്നിൽ വച്ച് തന്നെ എടുത്തിടും എന്ന് പറയുമ്പോൾ നവ്യക്ക് ചിരിയടക്കാൻ സാധിക്കുന്നില്ല
The post മകനോടൊപ്പമുള്ള ചിത്രവുമായി നവ്യ നായർ, കണ്ടിട്ട് ചേച്ചിയും അനിയനും പോലെയുണ്ടെന്ന് ആരാധകർ appeared first on Viral Max Media.
from Mallu Articles https://ift.tt/1gSypHL
via IFTTT