അമ്മേ ഞാൻ തോറ്റിട്ടില്ല പാസായി!!! പ്ലസ് ടു പരീക്ഷയിൽ മിന്നുന്ന വിജയം നേടി മീനാക്ഷി

അവതാരികയായും നടിയായും മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് മീനാക്ഷി അനൂപ്.  പന്ത്രണ്ടാം ക്ലാസിന്റെ റിസൾട്ട് വന്ന സന്തോഷത്തിലാണ് താരം ഇപ്പോൾ. സമൂഹമാധ്യമത്തിലൂടെ താരം എഴുതിയ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഞാൻ പന്ത്രണ്ടാം ക്ലാസ് തോറ്റിട്ടില്ല പാസായി എന്നായിരുന്നു പങ്കുവച്ച കുറിപ്പിൽ ഉണ്ടായിരുന്നത്. താരത്തിന് 83% മാർക്കാണ് ഉള്ളത് മാർക്ക് ലിസ്റ്റും പങ്കുവെച്ചിട്ടുണ്ട്.

കോട്ടയം സ്വദേശിനിയായ മീനാക്ഷി ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയിലെ അവതാരികയായി മലയാളി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയിട്ടുണ്ട്. നിരവധി ഷോകളിലും മീനാക്ഷി സജീവമായി പങ്കെടുത്തിട്ടുണ്ട്. ഏറ്റവും അധികം ശ്രദ്ധ നേടിക്കൊടുത്തത് ടോപ് സിംഗറിലെ അവതാരിക എന്ന വേഷം തന്നെയായിരുന്നു. അതിനുമുമ്പ് മോഹൻലാൽ കേന്ദ്ര കഥാപാത്രമായ ഒപ്പം എന്ന ചിത്രത്തിൽ നല്ലൊരു വേഷം മീനാക്ഷിക്ക് ലഭിച്ചിരുന്നു. പിന്നീട് അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വളരെയധികം സജീവമായ താരത്തിന് ഒരു യൂട്യൂബ് ചാനലും ഉണ്ട്. ചാനലിലൂടെ ഓരോ പുതിയ വിശേഷങ്ങളും താരം പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്.

The post അമ്മേ ഞാൻ തോറ്റിട്ടില്ല പാസായി!!! പ്ലസ് ടു പരീക്ഷയിൽ മിന്നുന്ന വിജയം നേടി മീനാക്ഷി appeared first on Viral Max Media.



from Mallu Articles https://ift.tt/8eM6ihY
via IFTTT
Previous Post Next Post