മാളികപ്പുറം വേറൊരുത്തന്റെയും വിശ്വാസത്തെ ചൊറിയാൻ നിന്നില്ല, എന്നിട്ടും ഇടതിടങ്ങളിലെ വരട്ടുചൊറിയന്മാരും ചൊറിയത്തികളും അതിനെ വിട്ട് പിടിക്കാൻ ഒരുക്കമല്ല, തുറന്നടിച്ച് മാധ്യമ പ്രവർത്തക

അതെന്താ വിധുവേ, മാളികപ്പുറം സിനിമ വന്ന് നിങ്ങളെ കടിച്ചോ, അതോ മാന്തിയോ?? ഇതൊക്കെയാണ് അസ്സൽ ചൊറി. അതിനുള്ള മരുന്ന് ഒന്നേയുള്ളു – ഉറക്കെയിരുന്ന് പാച്ചിസം കടിച്ചേ എന്നുള്ള വലിയ നെലോളി ശബ്ദം ഇട്ടോണ്ട് മട്ടാഞ്ചേരി കണ്ടം വഴി നാല് റൗണ്ട് ഓട്ടമാണെന്ന് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്. മാളികപ്പുറം സിനിമക്കെതിരെയുള്ള സംവിധായിക വിധു വിൻസന്റിന്റെ പ്രസ്ഥാവനക്ക് പിന്നാലെയാണ് അഞ്ജുവിന്റെ കുറിപ്പ്.

സിനിമ വന്ന്, വൻ ബ്ലോക്ക് ബസ്റ്റർ ഹിറ്റായിട്ട് ഒന്നര ആണ്ട് കഴിഞ്ഞു. കിട്ടേണ്ട അവാർഡും കിട്ടി. എന്നിട്ടും മട്ടാഞ്ചേരി പൊരിച്ച മത്തിക്കൂട്ടർക്ക് ഇരിക്കപ്പൊറുതി ഇല്ല. പുഴു വിവാദം വഴി മാഫിയ ടീമിനെ നല്ലോണം ആളുകൾ തിരിച്ചറിഞ്ഞു എന്ന് മനസ്സിലായപ്പോൾ ഇരവാദവും കൊണ്ട് ഇറങ്ങി. അയ്യപ്പ സ്വാമിയും ശരണം വിളിയും ഉറക്കം കെടുത്തിയ ഇവിടുത്തെ പുരോഗമന ലിബറലിടങ്ങളുടെ കടയ്ക്കൽ മഹാവിജയമാകുന്ന മഴു കൊണ്ട് ആഞ്ഞുവെട്ടിയ ആ സിനിമയെ പഴിച്ചുക്കൊണ്ട് വീണ്ടും ഇറങ്ങിയെന്ന് കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

അതെന്താ വിധുവേ, മാളികപ്പുറം സിനിമ വന്ന് നിങ്ങളെ കടിച്ചോ, അതോ മാന്തിയോ?? ഇതൊക്കെയാണ് അസ്സൽ ചൊറി!! അതിനുള്ള മരുന്ന് ഒന്നേയുള്ളു – ഉറക്കെയിരുന്ന് പാച്ചിസം കടിച്ചേ എന്നുള്ള വലിയ നെലോളി ശബ്ദം ഇട്ടോണ്ട് മട്ടാഞ്ചേരി കണ്ടം വഴി നാല് റൗണ്ട് ഓട്ടം.. സിനിമ വന്ന്, വൻ ബ്ലോക്ക് ബസ്റ്റർ ഹിറ്റായിട്ട് ഒന്നര ആണ്ട് കഴിഞ്ഞു. കിട്ടേണ്ട അവാർഡും കിട്ടി. എന്നിട്ടും മട്ടാഞ്ചേരി പൊരിച്ച മത്തിക്കൂട്ടർക്ക് ഇരിക്കപ്പൊറുതി ഇല്ല. പുഴു വിവാദം വഴി മാഫിയ ടീമിനെ നല്ലോണം ആളുകൾ തിരിച്ചറിഞ്ഞു എന്ന് മനസ്സിലായപ്പോൾ ഇരവാദവും കൊണ്ട് ഇറങ്ങി. അയ്യപ്പ സ്വാമിയും ശരണം വിളിയും ഉറക്കം കെടുത്തിയ ഇവിടുത്തെ പുരോഗമന ലിബറലിടങ്ങളുടെ കടയ്ക്കൽ മഹാവിജയമാകുന്ന മഴു കൊണ്ട് ആഞ്ഞുവെട്ടിയ ആ സിനിമയെ പഴിച്ചുക്കൊണ്ട് വീണ്ടും ഇറങ്ങി.

അചഞ്ചലമായ ഭക്തിയോടെ ഒരു കുഞ്ഞ് മാളികപ്പുറം അയ്യപ്പസ്വാമിയെ ദർശിക്കാൻ കൊതിക്കുകയും അതിനായി അവൾ തൻ്റെ കൂട്ടുകാരനൊപ്പം മലയിലേയ്ക്ക് ഒരു സാഹസികയാത്ര നടത്തുന്നതിൻ്റെയും റീൽ കാഴ്ച ആയിരുന്നു മാളികപ്പുറം എന്ന സിനിമ. സിനിമയുടെ പേരും ഉണ്ണി മുകുന്ദനോടുള്ള രാഷ്ട്രീയ വൈരവും കാരണം ഇടതിടങ്ങളിലെ എഴുത്തിടങ്ങൾ പൊട്ടിപ്പാളീസാകുമെന്ന് പ്രവചിച്ച സിനിമ. കൂതറ സിനിമകൾക്ക് വരെ മികച്ച റിവ്യൂ എഴുതുന്ന പ്രമുഖ എഴുത്തിടങ്ങൾ മനപൂർവ്വം അവഗണിച്ച സിനിമ. ആർത്തവമുള്ളപ്പോൾ സിനിമ കാണാമോ എന്ന ഊള ട്രോളുകളിൽ തുടങ്ങി ഒടുക്കം ഉണ്ണി മുകുന്ദൻ കഴിച്ച ഭക്ഷണത്തിൽ വരെ ചികഞ്ഞ പൊളിറ്റിക്കൽ കറക്ട്നെസ്സ്. സിനിമയെ കുറിച്ച് പോസിറ്റീവ് റിവ്യു ഇട്ടതിൻ്റെ പേരിൽ ഒരു സഖാവിൻ്റെ ജീവനോപാധി വരെ തീയിട്ട് നശിപ്പിച്ച സഖാക്കന്മാർ. അങ്ങനെ ഇടതു പ്രബുദ്ധ മേലാളന്മാരുടെ നെഞ്ചത്ത് ചവിട്ടി നിന്നുകൊണ്ട് വിജയം ചരിത്രമെഴുതിയ ഉണ്ണിയും ഉണ്ണിയുടെ മാളികപ്പുറവും ! ആ സിനിമ വേറൊരുത്തന്റെയും വിശ്വാസത്തെ ചൊറിയാൻ നിന്നില്ല.

സമൂഹത്തിൽ അന്ത:ചിദ്രം ഉണ്ടാക്കാനും വന്നില്ല. മനുഷ്യരെ രണ്ട് തട്ടാക്കി മാറ്റി അരാജകത്വം ഉണ്ടാക്കണം എന്ന അജണ്ട സെറ്റ് ചെയ്തുമില്ല. എന്നിട്ടും ഇടതിടങ്ങളിലെ വരട്ടുചൊറിയന്മാരും ചൊറിയത്തികളും അതിനെ വിട്ട് പിടിക്കാൻ ഒരുക്കമല്ല. ഇതേ വിധു 2020 ൽ WCC ക്ക് എതിരെ ബോംബ് പൊട്ടിച്ച ആളാണ്‌. ഏത് WCC എന്ന് ചോദിച്ചാൽ ഇവർ കൂടി അംഗമായി ആർപ്പും ആരവവും ആർത്തവവുമായി തുടങ്ങിയ മട്ടാഞ്ചേരി പെൺ സംഘം. WCCയെന്ന സംഘടന പൂർണ്ണമായും ഒരു രാഷ്ട്രീയസംഘടന മാത്രമാണ്. മട്ടാഞ്ചേരി ലോബിയുടെ ക്യാപ്റ്റനായ ആഷിഖ് അബുവിന്റെ സംവിധാനമികവിൽ ഭാര്യയെ പ്രധാന നടിയാക്കി അവരോധിച്ച ഒരു രാഷ്ട്രീയ സിനിമ മാത്രമാണ് ആ സംഘടന. അതിനെ നയിക്കുന്നതും നാളിതുവരെയുള്ള നടത്തിപ്പിനു ചുക്കാൻ പിടിക്കുന്നതും ആഷിഖ് അബുവും റിമയുമാണ്.

മലയാളസിനിമയെ രണ്ടു തട്ടുകളിലാക്കാനും അതുവഴി രാഷ്ട്രീയലാഭം കൊയ്യാനും ലക്ഷ്യമിട്ട ഇടതുപക്ഷരാഷ്ട്രീയവാദത്തിന്റെ നേർക്കാഴ്ചയാണ് ഈ സംഘടന. സെലിബ്രിട്ടികളായ വിപ്ലവനായികമാരെ തുറുപ്പുചീട്ടാക്കി ഇടതുപക്ഷത്തിന്റെ ലേബലിൽ പുതിയൊരു സിനിമാരാഷ്ട്രീയം കെട്ടിപ്പടുക്കാൻ ഒരുങ്ങിയിറങ്ങിയ മട്ടാഞ്ചേരി ലോബിയുടെ ബുദ്ധിയിലുദിച്ച അമേദ്യ ചിന്താസരണിയുടെ ബൈ പ്രൊഡക്റ്റ്.

നിലപാടുകൾക്ക് പകരം നിലവിട്ട കളികൾ മാത്രം കളിച്ചൊരു സംഘടനയായിരുന്നു അതെന്ന് തുടങ്ങി കുറച്ച് നാളുകൾക്കുളളിൽ പൊതുസമൂഹത്തിനു ബോധ്യമായതാണ്. അവൾക്കൊപ്പം എന്ന ഹാഷ്ടാഗ് ഒരേയൊരു അവനെതിരെ (ദിലീപിനെതിരെ) മാത്രം ബ്രഹ്മാസ്ത്രമാക്കിയ സംഘടന! ദിലീപിനെ ഒതുക്കേണ്ടിയിരുന്നത് മട്ടാഞ്ചേരി ലോബിയുടെ ആവശ്യകതയായിരുന്നു.

ഒരേ പന്തിയിൽ പ്രതികരണത്തിന്റെയും പ്രതിഷേധത്തിന്റെയും രണ്ടു തരം ഊണ് വിളമ്പിയ സംഘടന അലൻസിയറിന്റെ വിഷയത്തിലും കമൽവിഷയത്തിലുമെല്ലാം പൊട്ടൻ കളിച്ചത് വേട്ടക്കാരുടെ ചുവപ്പ് രാഷ്ട്രീയം നോക്കിയായിരുന്നു.സ്വജനപക്ഷപാതിത്വത്തിന്റെയും ഇരട്ടത്താപ്പിന്റെയും മിനുമിനുത്ത മുഖങ്ങൾ വെള്ളിവെളിച്ചത്തിൽ നിന്നും പകൽവെളിച്ചത്തിലേയ്ക്ക് ക്യാറ്റ്വാക്ക് നടത്തിയ സംഘടനയാണ് അത്. അതിനെതിരെ, അതിനുള്ളിലെ നെപ്പോട്ടിസത്തിനെതിരെ, ആ സംഘടനയിലെ പ്രമുഖകളായ പാർവ്വതി തിരുവോത്തിനും ദീദിക്കും എതിരെ 2020 ൽ വാളോങ്ങി നിന്ന വിധു അതൊക്കെ പിന്നീട് മറന്നു. ഒക്കെയും പിന്നീട് സെറ്റിലാക്കി.

ഇപ്പോൾ സ്വന്തം ടീം പ്രതിരോധത്തിൽ ആണെന്ന് കണ്ടപ്പോൾ ട്രാക്ക് മാറ്റി ഇരവാദ അടവുനയം എന്ന മാൻഹോൾ കുഴിച്ച് രംഗത്ത് വന്നിരിക്കുന്നു. വിഷയം വഴി തിരിച്ചു വിടണം എങ്കിൽ പഴേ അയ്യപ്പ വിവാദം പുതിയ കുപ്പിയിൽ ആക്കണം എന്ന സ്റ്റാൻഡ്. അത് ഇനി ഇവിടെ നടക്കില്ല അമ്മിണിയെ, ആ പായ അങ്ങട് മടക്കി വച്ചോളിൻ !!!

The post മാളികപ്പുറം വേറൊരുത്തന്റെയും വിശ്വാസത്തെ ചൊറിയാൻ നിന്നില്ല, എന്നിട്ടും ഇടതിടങ്ങളിലെ വരട്ടുചൊറിയന്മാരും ചൊറിയത്തികളും അതിനെ വിട്ട് പിടിക്കാൻ ഒരുക്കമല്ല, തുറന്നടിച്ച് മാധ്യമ പ്രവർത്തക appeared first on Viral Max Media.



from Mallu Articles https://ift.tt/0kSbOjd
via IFTTT
Previous Post Next Post