ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് അനശ്വരാ രാജൻ. മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ നേര്, എബ്രഹാംഓസ്‌ലർ എന്നീ ചിത്രങ്ങളിൽ മികച്ച പ്രകടനമായിരുന്നു അനശ്വര കാഴ്ചവച്ചത്. 2017 ലാണ് താരം മലയാളത്തിൽ സജീവമാകുന്നത്. കഴിഞ്ഞദിവസം പുറത്തിറങ്ങിയ താരത്തിന്റെ മലയാളി ഫ്രം ഇന്ത്യയിലും ശ്രദ്ധേയമായ കഥാപാത്രമായിരുന്നു അവതരിപ്പിച്ചത്. ഇപ്പോഴത്തെ ഒരു അഭിമുഖത്തിൽ താരം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.
ഒരു സ്ത്രീ എന്ന നിലയിൽ സാമ്പത്തിക സ്വാതന്ത്ര്യം നേടേണ്ട ആവശ്യകതയാണ് താരം തുറന്നു പറഞ്ഞത്. വീട്ടിൽ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായതുകൊണ്ട് ജോലിക്ക് തുടങ്ങിയതായിരുന്നു തന്റെ അമ്മയെ കൊണ്ടാണ് വളർന്നത്. അതുകൊണ്ടുതന്നെ സാമ്പത്തിക ഭദ്രത എന്നത് പ്രധാനമാണെന്നും അനശ്വര പറഞ്ഞു. വീട്ടിലെ സാമ്പത്തിക സ്വാതന്ത്ര്യം ആത്മവിശ്വാസം കൂട്ടാറുണ്ട്.
കുഞ്ഞിലെ മുതൽ അമ്മ കല്യാണം കഴിക്കാൻ എന്നായിരുന്നില്ല പറയുന്നത്. സാമ്പത്തിക ഭദ്രത ഇല്ലാതെ കല്യാണം കഴിക്കേണ്ട എന്നായിരുന്നു പറഞ്ഞത്. പെണ്ണ് ആണ് എന്നൊന്നുമില്ല എല്ലാവരും സാമ്പത്തിക സ്വാതന്ത്ര്യം നേടേണ്ടത് അത്യാവശ്യമാണെന്നും താരം അറിയിച്ചു. ഇനി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രം ഗുരുവായൂർ അമ്പല നടയിലാണ് . ചിത്രത്തിൽ പൃഥ്വിരാജ് ബേസിൽ ജോസഫ് തുടങ്ങിയവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
The post സാമ്പത്തികഭദ്രത ഉണ്ടായിട്ട് കല്യാണം കഴിച്ചാൽ മതിയെന്നാണ് അമ്മ പറയാറ്!!! അനശ്വര രാജൻ appeared first on Viral Max Media.
from Mallu Articles https://ift.tt/LirXb3e
via IFTTT