പടം കണ്ടവർ എല്ലാം അമ്പാന്റെ പുറകെ പോകുമ്പോൾ, അതിൽ നഷ്ടപ്പെട്ടു പോകുന്ന ഒരു മാണിക്യമാണ് നഞ്ചപ്പ

ആവേശം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടനാണ് കൃഷ്ണകുമാർ ആവേശം എന്ന ചിത്രം കണ്ടവർ ആരും തന്നെ മറക്കാൻ സാധ്യതയില്ലാത്ത ഒരു കഥാപാത്രമാണ് നെഞ്ചപ്പ എന്ന കഥാപാത്രം അവതരിപ്പിക്കുന്ന രംഗ എന്ന കഥാപാത്രത്തിന്റെ വലംകൈയാണ് നനച്ചപ്പ എന്ന കഥാപാത്രം വളരെയധികം പ്രാധാന്യമുള്ള മികച്ച ഒരു കഥാപാത്രത്തെ തന്നെയാണ് കൃഷ്ണകുമാർ എന്ന നടൻ ഇനിയൊരു ചിത്രത്തിൽ അവതരിപ്പിക്കുന്നത് അതുകൊണ്ടുതന്നെ ഈ ഒരു കഥാപാത്രം വളരെയധികം ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട്

ആവേശം എന്ന ചിത്രം ഇപ്പോൾ തിയേറ്ററുകളിൽ നിന്നും കൂടുതൽ ജനപ്രീതി ചിത്രത്തിന് ലഭിച്ചിട്ടുണ്ട് എന്നതാണ് സത്യം തന്നെ എല്ലാവരും വളരെയധികം മികച്ചതായി കരുതുന്ന ഒരു കോമ്പിനേഷനാണ് രംഗയും അംബാൻ എന്ന കഥാപാത്രവും തമ്മിലുള്ളത് എന്നാൽ അമ്പാൻ എന്ന കഥാപാത്രത്തെ മാത്രം പുകഴ്ത്തുന്ന ആളുകൾ മറന്നു പോകുന്ന ഒരു കഥാപാത്രമാണ് നഞ്ചപ്പ എന്ന് പറഞ്ഞുകൊണ്ട് ഒരാൾ നഞ്ചപ്പയെ കുറിച്ച് എഴുതിയ ഒരു കുറിപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഈ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ

പടം കണ്ടവർ എല്ലാം അമ്പാന്റെ പുറകെ പോകുമ്പോൾ, അതിൽ നഷ്ടപ്പെട്ടു പോകുന്ന ഒരു മാണിക്യമാണ് നഞ്ചപ്പ. സ്നേഹം കൊണ്ട് കൂടെ നിൽക്കുന്നവർ ആരുമില്ല എന്ന് രംഗൻ കരയുമ്പോൾ, ആ ഷോട്ടിൽ പിന്നിൽ നിന്നും സങ്കടത്തോടെ കരയുന്ന അംബാനെ കാണിക്കുന്നുണ്ട്… അയാളുടെ ആത്മാർത്ഥത രംഗൻ മനസിലാകുന്നില്ല എന്നൊരു വിഷമം അയാൾക്കുണ്ട്.. അതുപോലെ, അയാളുടെ സ്നേഹം രംഗൻ മനസിലാക്കണം എന്നും അത് അതെ അളവിൽ തിരിച്ചു കിട്ടണമെന്ന് അയാൾക്ക് ആഗ്രഹമുണ്ട്..ഇവിടെയാണ്‌ നഞ്ചപ്പ വ്യത്യസ്തൻ ആവുന്നത്… സിനിമ കാണുന്ന പ്രേക്ഷകർ പോലും അയാളുടെ 2 സ്റ്റണ്ട് സീൻ മാത്രമാവും ഓർക്കുക… എന്നാൽ അതിനേക്കാൾ അപ്പുറം ഒരു ആത്മബന്ധം രംഗനുമായി അയാൾക്ക് ഉണ്ട്… കരഞ്ഞോണ്ട് ഇറങ്ങി വന്ന രംഗനെ, അമ്പാൻ ജാക്കറ്റ് ഇടിയിക്കുന്ന സീൻ സോഷ്യൽ മീഡിയയിൽ നിന്നു കത്തുമ്പോൾ, തൊട്ടടുത്ത സീനിൽ, രംഗന്റെ കണ്ണീർ തുടച്ചുകൊടുത്തു അവനെ ചേർത്തു നിർത്തുന്ന നഞ്ചപ്പയെ നമ്മളും രംഗനും മറന്നുപോകുന്നു… അമ്പാൻ ആഗ്രഹിക്കുന്നതുപോലെ, തന്റെ സ്നേഹം രംഗൻ തിരിച്ചറിയണം എന്നുപോലും നഞ്ചപ്പയ്ക്ക് ഇല്ല… രംഗനെ ആഘോഷിക്കുന്നതിനേക്കാൾ അമ്പാനെ ആഘോഷിക്കുന്ന നമ്മൾ, ഒരിക്കലും നഞ്ചപ്പയെ മറന്നുകൂടാ… അയാളുടെ സ്റ്റണ്ട് അല്ല.. അയാളുടെ സ്നേഹവും സൗഹൃദവും കൂടി ആഘോഷിക്കപ്പെടണം…

The post പടം കണ്ടവർ എല്ലാം അമ്പാന്റെ പുറകെ പോകുമ്പോൾ, അതിൽ നഷ്ടപ്പെട്ടു പോകുന്ന ഒരു മാണിക്യമാണ് നഞ്ചപ്പ appeared first on Viral Max Media.



from Mallu Articles https://ift.tt/DaOtHZx
via IFTTT
Previous Post Next Post