ഷോയിൽ നിന്നും ഡ്രഗ്സ് നൽകി മനപ്പൂർവം പുറത്താക്കിയതാണോ!!!! മറുപടി നൽകി ഹനാൻ

ബിഗ് ബോസ് സീസൺ സിക്സ് ആരംഭിച്ചതു മുതൽ വലിയ വിവാദങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. മത്സരാർത്ഥി ജാസ്മിനെ ചുറ്റിപ്പറ്റിയായിരുന്നു ഏറ്റവും അധികം വിവാദങ്ങൾ പൊങ്ങി വന്നിരുന്നത്. ബിഗ് ബോസിലെ അധികൃതർ ജാസ്മിനോട് കൂറുപുലർത്തുന്നുണ്ട് എന്നായിരുന്നു പുറത്തുള്ള ആരോപണം. പുറത്തിറങ്ങിയ മറ്റൊരു മത്സരാർത്ഥിയായ സിബിനും ഇതേ ആരോപണം ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. തന്നെ മനപ്പൂർവം പുറത്താക്കിയതെന്നായിരുന്നു സിബിൻ പുറത്തുവന്നപ്പോൾ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഈ പറഞ്ഞതോടുകൂടി ബിഗ് ബോസ് സീസൺ സിക്സ് വലിയ വിവാദത്തിലേക്ക് നീങ്ങുകയായിരുന്നു.

ഇപ്പോഴിതാ ബിഗ് ബോസിലെ മുൻവർ മത്സരാർത്ഥിയായിരുന്ന ഹനാൻ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖം ശ്രദ്ധേയമാവുകയാണ്. ബിഗ് ബോസിൽ വന്നതിനു ശേഷം കുറച്ചുനാളുകൾ മാത്രമേ ഹനാന് നിൽക്കാൻ സാധിച്ചിട്ടുണ്ടായിരുന്നു.അതിനുശേഷം ശാരീരിക ബുദ്ധിമുട്ടുകൾ കാരണം പുറത്തിറങ്ങുകയായിരുന്നു. മനപ്പൂർവം ഡ്രഗ്സ് നൽകിയിട്ടാണോ ബിഗ് ബോസ് ഷോയിൽ നിന്നും പുറത്താക്കിയത് എന്നായിരുന്നു അവതാരകന്റെ ചോദ്യം.

ഇതിന് ഹനാൻ നൽകിയ മറുപടി ഇങ്ങനെയായിരുന്നു:  തന്നെ ഒരിക്കലും മനപ്പൂർവം പുറത്താക്കിയതല്ല. ഷോയ്ക്ക് വരുന്നതിനു മുൻപ് തന്നെ ഒരു ഇൻട്രോ വീഡിയോ അവിടെ ചെയ്തിരുന്നു.ആ സമയത്ത് ഹെവി വർക്ക് ഔട്ടുകൾ ഒരുമിച്ച് ചെയ്തിരുന്നു അവരുമായി സഹകരിക്കുകയും ചെയ്തു. അങ്ങനെ ഹെവി വർക്ക് ഔട്ടുകൾ എല്ലാം ഒരുമിച്ച് ചെയ്യുകയും പിന്നീട് ഒരു വാക്സിൻ എടുക്കുകയും ചെയ്തതോടുകൂടി തന്റെ ശരീരത്തിന്റെ അവസ്ഥ വളരെ മോശപെടുകയായിരുന്നു. അങ്ങനെയാണ് ഹൗസിൽ വെച്ച് ബോഡി പൈൻ കൂടി കൂടിയത്. തുടർന്ന് പൂർണമായ റെസ്റ്റ് ഡോക്ടർ നിർദ്ദേശിക്കുകയായിരുന്നു. അങ്ങനെയാണ് ഷോയിൽ നിന്നും പുറത്തുവന്നത് എന്നായിരുന്നു ഹനാന്റെ മറുപടി.

The post ഷോയിൽ നിന്നും ഡ്രഗ്സ് നൽകി മനപ്പൂർവം പുറത്താക്കിയതാണോ!!!! മറുപടി നൽകി ഹനാൻ appeared first on Viral Max Media.



from Mallu Articles https://ift.tt/ZGbf6il
via IFTTT
Previous Post Next Post