മലയാളത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ മറ്റുഭാഷാ ചിത്രങ്ങളിൽ അഭിനയിച്ച ശ്രദ്ധ നേടിയെടുത്ത താരമാണ് മാളവിക. വിക്രം ചിത്രം തങ്കലാൻ ആണ് താരത്തിന്റെ പുറത്തിറങ്ങാൻ ഇരിക്കുന്ന ഏറ്റവും പുതിയ ചിത്രം. കഴിഞ്ഞദിവസം സമൂഹമാധ്യമത്തിലൂടെ താരം ഒരു ചോദ്യോത്തര സെക്ഷൻ പ്രേക്ഷകർക്കായി സംഘടിപ്പിച്ചിരുന്നു. ഇതിൽ ചില ആരാധകരുടെ ചോദ്യത്തിന് മാളവിക ഉത്തരങ്ങളും നൽകി.
നടിയുടെ അഭിനയത്തെ കുറിച്ച് രണ്ട് ആരാധകര്‍ ചോദിച്ച ചോദ്യങ്ങൾക്ക് വളരെ രൂക്ഷമായ മറുപടിയിലായിരുന്നു മാളവിക പോസ്റ്റ് പങ്കു വെച്ചത്. അഭിനയം പഠിക്കാൻ ക്ലാസിൽ പോകുന്നത് എന്നായിരുന്നു എന്നായിരുന്നു ഒരു ചോദ്യം. ഈ സമൂഹത്തിൽ എന്തെങ്കിലും രൂപത്തിൽ പ്രസക്തമാകുന്ന സമയത്ത് അഭിനയം പഠിക്കാൻ പോകുമെന്നും അപ്പോൾ ഈ ചോദ്യം വീണ്ടും ചോദിക്കണമെന്ന് ആയിരുന്നു താരം പറഞ്ഞത്.
അതേസമയം മറ്റൊരാൾ എഴുതിയത് ഗ്ലാമർ ഷോകൾക്ക് പകരം എപ്പോഴാണ് അഭിനയിക്കാൻ തുടങ്ങുക എന്നായിരുന്നു. ഒരിക്കലുമില്ല അതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ എന്നായിരുന്നു മാളവികയുടെ തിരിച്ചുള്ള മറുപടി.
താരത്തിന്റെ ഏറ്റവും പുതിയ ചിത്രം പ്രേക്ഷകർ എങ്ങനെ സ്വീകരിക്കും എന്നതിൽ ആകാംക്ഷയുണ്ടെന്നും ആക്ഷനിൽ തനിക്ക് കൈ ഒരു നോക്കണം എന്ന് ഒരുപാട് നാളായി ആഗ്രഹിക്കുന്നുണ്ടെന്നും ഈ ചിത്രത്തിലൂടെ അത് സാധിചെന്നും നല്ലൊരു പ്രണയകഥ ചെയ്യണമെന്നാണ് ഇനി ആഗ്രഹമെന്നും താരം മനസ്സ് തുറന്നു.
The post ഗ്ലാമർ ഷോകൾ അവസാനിപ്പിച്ച് എന്നാണ് അഭിനയം പഠിക്കാൻ പോകുന്നത്!!! രൂക്ഷ മറുപടിയുമായി മാളവിക appeared first on Viral Max Media.
from Mallu Articles https://ift.tt/WahNgXZ
via IFTTT