സൗത്തിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ വളരെ മികച്ച ചിത്രങ്ങളിലൂടെ ആരാധകരെ നേടിയെടുത്ത താരമാണ് ഗായത്രി ശങ്കർ. അഭിനയത്തിൽ തന്റെതായ രീതി കൊണ്ട് പോകുന്ന താരം മോഡലിങ്ങിലും സജീവമാണ്. തെന്നിന്ത്യയിൽ കൈനിറയെ അവസരങ്ങളുള്ള യുവ താരമാണ് ഇവർ. നടിയുടെ ജന്മദിനത്തിന് ചാക്കോച്ചൻ പങ്കിട്ട കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഗായത്രിയുടെ ഒരു പഴയകാല ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ചാക്കോച്ചന്റെ ആശംസ. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായിരുന്നു ഗായത്രി. ചിത്രത്തിൽ താരത്തിന്റെ പ്രകടം ഏറെ പ്രശംസ നേടിയിരുന്നു.
തമിഴ് ചിത്രത്തിലൂടെ അഭിനയം തുടങ്ങിയ താരം പിന്നീട് മലയാളത്തിൽ എത്തുകയായിരുന്നു. ചെറിയ വേഷങ്ങൾ ചെയ്താണ് നടിയുടേയും തുടക്കം. വിജയ് സേതുപതി നായകനായി വന്ന നടുവിലെ കൊഞ്ചം പാക്കാതെ കാണോം എന്ന ചിത്രത്തിലൂടെയാണ് നടി സൗത്തിൽ അറിയപ്പെടുന്നത്. ചിത്രത്തിൽ വളരെ മികച്ച അഭിനയം ആയിരുന്നു ഗായത്രി കാഴ്ചവച്ചത്.
ബാംഗളൂരിൽ ജനിച്ചു വളർന്ന അഭിനേത്രിയാണ് ഗായത്രി ശങ്കർ. തമിഴ്, മലയാള പശ്ചാത്തലങ്ങളിൽ നിന്നുള്ള കുടുംബത്തിലെ അംഗമാണ് ഗായത്രി. ഇതുവരെ 19 സിനിമകളിലും അഞ്ചു വെബ് സീരീസുകളിലും വേഷമിട്ടിട്ടുണ്ട്
ചാക്കോച്ചൻ ചിത്രത്തിന് പിന്നാലെ ഗായത്രി ‘കൊറോണ പേപ്പേഴ്‌സ്’ എന്ന സിനിയമയിൽ ഷെയ്ൻ നിഗമിനൊപ്പം അഭിനയിച്ചരുന്നു. 2012 മുതൽ തമിഴ് സിനിമയിൽ സജീവമായി അഭിനയിക്കുന്ന താരമാണ് ഗായത്രി ശങ്കർ.
The post ‘അനിയത്തിപ്രാവ്’ ഇറങ്ങുമ്പോൾ മൂന്നര വയസായിരുന്ന നായികയ്ക്ക് പിറന്നാൾ ആശംസയുമായി ചാക്കോച്ചൻ appeared first on Viral Max Media.
from Mallu Articles https://ift.tt/oyKQ4im
via IFTTT