ഞാൻ സ്റ്റീൽ ലോപ്പസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് താരമാണ് അഹാനകൃഷ്ണ. ചുരുക്കം ചില സിനിമകൾ കൊണ്ടുതന്നെ താരം മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചു. നടി മാത്രമല്ല സോഷ്യൽ മീഡിയ ഇൻഫ്ലുവൻ കൂടിയായ താരത്തിന് ലക്ഷക്കണക്കിന് ആരാധകരും ഉണ്ട്. യൂട്യൂബിൽ തന്നെ മില്യൺ ആരാധകരെയാണ് താരം നേടിയെടുത്തത്.
ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്ന ഓരോ പോസ്റ്റിലും ആളുകൾ ഏറ്റവും അധികം പറയുന്ന കാര്യം താരത്തിന്റെ ഡ്രസ്സിംഗ് സെൻസ് ആണ്. സാഹചര്യത്തിനനുസരിച്ച് താരം ധരിക്കുന്ന വസ്ത്രങ്ങൾക്ക് നിരവധി ആരാധകരാണ് ഉള്ളത്. യാത്ര ചെയ്യാനും പലതരം ഭക്ഷണങ്ങൾ പരീക്ഷിക്കാനും ഒക്കെ ഒത്തിരി ഇഷ്ടമുള്ള നടി അതിനായി തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങളും എല്ലാവരെയും കൊതിപ്പിക്കാറുണ്ട്.
ഈയടുത്തായി താരം പങ്കുവെച്ചിരുന്ന ഓഫ് ഷോൾഡർ ടോപ്പു അണിഞ്ഞ ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് സോഷ്യൽ മീഡിയയും നീട്ടി സ്വീകരിച്ചിരുന്നു.കൂടാതെ ഐസ്ലാൻഡിലെ ഒരു രാജകുമാരിയെ പോലെ സ്വപ്നതുല്യമായ ഒരു ഗൗൺ ചിത്രങ്ങളും ഏറെ വൈറലായിരുന്നു. നിറങ്ങളിൽ വ്യത്യസ്ത കൊണ്ടുവരാനും ശ്രദ്ധിക്കാറുണ്ട്. ഒരേ നിറങ്ങളിൽ ഒതുങ്ങാതെ തന്നെ പലനിറത്തിലുള്ള വസ്ത്രങ്ങളും ഡിസൈനുകളും ഒക്കെ നടി പരീക്ഷിക്കാറുണ്ട്.
ഡ്രസ്സുകൾ മാത്രമല്ല സാരിയും സൽവാറും ഒക്കെ താരം പരീക്ഷിക്കാറുണ്ട്. വിവാഹ ചടങ്ങുകളിൽ എത്താറുള്ള ക്ലാസി ഔട്ട് ഫിറ്റുകൾക്കും ആരാധകർ ഏറെയാണ്.
The post ചിലപ്പോൾ ഹോട്ട്, അല്ലെങ്കിൽ ക്ലാസി,ഡ്രസ്സിംഗ് സെൻസ് പറയാതെ വയ്യ!!! അഹാന വേറെ ലെവലെന്ന് ഫാഷൻ ലോകം appeared first on Viral Max Media.
from Mallu Articles https://ift.tt/aO8fLkw
via IFTTT