ഉർവശി ചേച്ചിയെ പോലെ ആകാൻ പറ്റുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്!!! പാർവതി തിരുവോത്ത്

ഉർവശിയും പാർവതി തിരുവോത്ത് പ്രധാനകഥാപാത്രമാകുന്ന ഉള്ളൊഴുക്കിന്റെ പ്രമോഷൻ പ്രമോഷൻ അഭിമുഖങ്ങൾ സോഷ്യൽ മീഡിയകൾ ശ്രദ്ധേയമാകുന്നു. പാർവതി ഉർവശി പ്രശാന്ത് മുരളി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ ആകുന്നത്.

മലയാള സിനിമയിൽ തന്നെ ഏറ്റവും മികച്ച നടിമാർ ഒന്നിക്കുന്നു എന്ന പ്രത്യേകതയാണ് ചിത്രത്തിനുള്ളത്. വലിയ പ്രതീക്ഷയാണ് സോഷ്യൽ മീഡിയയിൽ ഉടനീളം പ്രേക്ഷകർ നൽകുന്നതും. ഉർവശി അവതരിപ്പിക്കുന്ന ജെ ബേബി എന്ന കഥാപാത്രത്തിന്റെ പ്രകടനം താൻ കണ്ട് കരഞ്ഞുപോയി എന്നാണ് പാർവതി അഭിമുഖത്തിലൂടെ പറയുന്നത്. ഉർവശയെപ്പോലെ ആ ഇന്നസെൻറ് നഷ്ടപ്പെടാതെ ജോലിയോടുള്ള ഇമോഷൻ നഷ്ടപ്പെടാതെ മുന്നോട്ടു പോകാൻ തനിക്കും കഴിയും എന്ന പ്രതീക്ഷയുണ്ടെന്നും പാർവതി അഭിമുഖത്തിലൂടെ കൂട്ടിച്ചേർത്തു.

വാക്കുകൾ : ഉർവശി ചേച്ചി തുടക്കം മുതൽ തന്നെ അഭിനയിച്ചിട്ടുള്ള ഒരുപാട് സിനിമകളെ കുറിച്ചും അഭിനയിച്ച കഥാപാത്രങ്ങളെ കുറിച്ചും എനിക്ക് സംസാരിക്കാൻ സാധിക്കും.പക്ഷേ ഈ അടുത്ത് താനൊരു കഥാപാത്രം കണ്ടു. ചേച്ചിയോട് ഞാൻ പറഞ്ഞിട്ടില്ല ജയ് ബേബിയെപ്പറ്റി.കാരണം ചിത്രത്തിലെ ചേച്ചിയുടെ അഭിനയം എന്നെ ഇല്ലാതാക്കി. എത്രത്തോളം എന്ത് ടെക്നിക്ക് ഉണ്ടെന്നൊക്കെ പറഞ്ഞാലും ഇല്ലെങ്കിലും അത് ചേച്ചി നോക്കി നിൽക്കുന്ന ഒരു ഷോട്ട് ഉണ്ട്എ.നിക്കത് ഇപ്പോൾ പറയുമ്പോഴും കരച്ചിൽ വരും. എങ്ങനെയാണ് ആ കഥാപാത്രം ഞാനുമായിട്ട് കണക്ട് ആവുന്നത് എന്നതാണ് പ്രധാനം.. അങ്ങനെയൊരു ജീവിതം ഞാൻ അറിഞ്ഞിട്ടേയില്ല. എനിക്ക് ഒരുപാട് പ്രതീക്ഷ നൽകുന്ന കാര്യം എന്തേന്നാൽ ഉർവശി ചേച്ചിയെ പോലെ ആവാൻ എനിക്ക് കഴിയും എന്ന് പ്രതീക്ഷയുണ്ട് എന്നാണ്. പാർവതി പറഞ്ഞു

The post ഉർവശി ചേച്ചിയെ പോലെ ആകാൻ പറ്റുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്!!! പാർവതി തിരുവോത്ത് appeared first on Viral Max Media.



from Mallu Articles https://ift.tt/CnATMZe
via IFTTT
Previous Post Next Post