സീരിയൽ രംഗത്ത് പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് റബേക്ക. കണ്ണീർ നായകന്മാർക്ക് അപ്പുറം ശക്തമായ സ്ത്രീകഥാപാത്രങ്ങൾ ആയിരുന്നു താരത്തെ തേടി എത്തിയിരുന്നത്.ഇപ്പോൾ കരിയറിൽ കടന്നുവന്ന ചില മോശം അനുഭവങ്ങളെ കുറിച്ച് താരം തുറന്നു പറയുകയാണ്.
അഭിനയത്തിലേക്ക് വന്നതെന്നും എന്നാൽ ഇന്ന് നിങ്ങൾ കാണുന്ന നടി ആയിരുന്നില്ല കുറച്ചുനാൾ മുൻപെന്നും നല്ല ഫ്ലോപ്പ് ആയിരുന്നു ജീവിതം എന്നും ആദ്യത്തെ മൂന്ന് നാല് പ്രോജക്ട് തകർന്നപ്പോൾ ആത്മവിശ്വാസം ഒരുപാട് നഷ്ടപ്പെട്ടിരുന്നു. അഭിനയമൊക്കെ നിർത്താം എന്ന് തോന്നിയ നിമിഷം വരെ ഉണ്ടായിട്ടുണ്ട്. പഠിച് ജോലിക്ക് പോകാമെന്ന് പ്ലാനിൽ ഇരിക്കവെയാണ് 2017 പുതിയ അവസരം വരുന്നത്. അവിടം തൊട്ടാണ് തൻറെ ജീവിതം മാറിമറിഞ്ഞതെന്നും താരം പറയുന്നു
17,18 വയസ്സുള്ളപ്പോഴാണ് തനിക്ക് 27,28 വയസ്സുള്ള കഥാപാത്രങ്ങൾ വന്നിരുന്നത്. പക്വതയുള്ള കഥാപാത്രങ്ങൾ ആയിരുന്നു കൂടുതലും വന്നത്.അതിനിടയ്ക്ക് താനൊരു ഷോയിൽ പങ്കെടുത്തു. ശരിക്കുമുള്ള റബേക്ക എന്താണെന്ന് ആ ഷോയിലൂടെ പുറത്തു വരികയായിരുന്നു.ടെലികാസ്റ്റ് ആയപ്പോൾ അതിനിടയിൽ കമൻറ് ബോക്സ് എനിക്ക് ഓപ്പൺ ചെയ്യാൻ പറ്റുമായിരുന്നില്ല. അത്രയധികം നെഗറ്റീവ് കമൻറുകൾ ആയിരുന്നു വന്നത്. ജീവിതത്തിൽ വളരെ നല്ല നിമിഷത്തിൽ നിൽക്കുന്ന സമയത്താണ് ജനങ്ങൾ അറിയുന്നത്. അവർക്കാർക്കും അത് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. അവരുടെ മക്കളോട് വരെ അവർ പറഞ്ഞു കൊടുത്തിട്ടുണ്ടാവുക കുട്ടികളായാൽ ഇങ്ങനെ വേണം എന്നൊക്കെയാണ്. പക്ഷേ തന്നെ ഷോയിൽ കണ്ടപ്പോൾ ഈ കുട്ടി എന്താ ഇങ്ങനെ എന്നായിരിക്കും പ്രേക്ഷകർ തോന്നിയിട്ടുണ്ടാവുക. നെഗറ്റീവ് കമൻറുകൾ താൻ പോസിറ്റീവ് എടുക്കുകയാണ് പിന്നീട് മുന്നോട്ടു പോയതെന്നും താരം പറഞ്ഞു.
The post അന്ന് കമൻറ് ബോക്സ് ഓപ്പൺ ചെയ്യാൻ പറ്റുമായിരുന്നില്ല!!! നെഗറ്റീവ് കമന്റുകളോട് പ്രതികരിച്ചത് ഇങ്ങനെ : റെബേക്ക സന്തോഷ് appeared first on Viral Max Media.
from Mallu Articles https://ift.tt/YI2f71H
via IFTTT