സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രവുമായി സംഗീത സംവിധായകൻ ഗോപി സുന്ദർ. സെൽഫി സ്റ്റിക്ക് കൊണ്ട് പകർത്തിയ സെൽഫിയാണ് ഗോപി പോസ്റ്റ് ചെയ്തിട്ടുള്ളത്. ‘എന്റെ ജീവിതം, എന്റെ നിയമങ്ങൾ’ എന്നാണ് ഗോപി നൽകിയിട്ടുള്ള ക്യാപ്‌ഷൻ. മൂന്നു ദിവസങ്ങൾക്ക് മുൻപ് ജന്മദിന പോസ്റ്റിൽ കൂട്ടുകാരികൾ പലരും ഉൾപ്പെട്ടതിനു ശേഷം ഇത്തരമൊരു പോസ്റ്റുമായി വരികയായിരുന്നു ഗോപി
പ്രിയ നായർ അഥവാ മയോനിക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത്, ഇതുവരെയുണ്ടായതിലെ ഏറ്റവും മികച്ച ജന്മദിനം എന്നാണ് ഗോപി ക്യാപ്‌ഷൻ ഇട്ടത്. ഇരുവരും പരമ്പരാഗത കേരളീയ വസ്ത്രം ധരിച്ചു നിൽക്കുന്ന ചിത്രമായിരുന്നു ഗോപിയുടെ ഇൻസ്റ്റഗ്രാം പേജിൽ എത്തിച്ചേർന്നത്.
ഗോപിക്ക് ഒരു ചെറു സമ്മാനവുമായാണ് സുഹൃത്തായ താരാ നായർ പിറന്നാൾ ആശംസിച്ചത്. ഡ്രൈ ഫ്രൂട്ട്സ് അടങ്ങിയ ഒരു ഗിഫ്റ്റ് ഹാമ്പറായിരുന്നു താര ഗോപിക്ക് സമ്മാനിച്ചത്. എന്നും കൂടെയുണ്ടായതിന് നന്ദി അറിയിച്ചു കൊണ്ടായിരുന്നു താരയുടെ കുറിപ്പ്
ഗോപിയുടെ കൂടെ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഏറെ വിമർശനം നേരിടേണ്ട വന്ന യുവതിയാണ് ഗായിക കൂടിയായ അദ്വൈതാ പത്മകുമാർ. വൃന്ദാവനം സന്ദർശിക്കാൻ ഗോപിയുടെ ഒപ്പം അദ്വൈത യാത്ര പോയിരുന്നു. ഗോപി സംഗീതം നൽകിയ ആൽബത്തിലൂടെയാണ് അദ്വൈത ഗാനരംഗത്ത് കടന്നു വന്നത്
ഗായിക അമൃതാ സുരേഷുമായുള്ള പ്രണയം അവസാനിച്ച ശേഷം ഗോപിക്കൊപ്പം ഒരു ചിത്രത്തിൽ പ്രത്യക്ഷപ്പെട്ട പ്രിയ നായർ എന്ന കലാകാരിയും സൈബർ ഇടത്തിൽ അധിക്ഷേപം കേൾക്കേണ്ടി വന്നിരുന്നു
The post ‘എന്റെ ജീവിതം, എന്റെ നിയമങ്ങൾ’, കൂട്ടുകാർക്കൊപ്പം ഗോപി സുന്ദർ, ഇങ്ങേരുടെ സമയമെന്ന് സോഷ്യൽ മീഡിയ appeared first on Viral Max Media.
from Mallu Articles https://ift.tt/85nY4Us
via IFTTT