സ്വന്തമായി ഭക്ഷണം കഴിക്കാനാവാതെ നവ്യ; അമ്മയ്ക്ക് ഭക്ഷണം വാരിനൽകി സായ്, അമ്മയുടെയും മകന്റെയും സ്നേഹത്തെ പ്രശംസിച്ച് സോഷ്യൽ മീഡിയ

മലയാളികളുടെ പ്രിയ നടിയാണ് നവ്യാ നായര്‍. ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തോട് പ്രേക്ഷകര്‍ക്ക് ഇഷ്ടം കൂടുതലാണ്. വിവാഹത്തിന് പിന്നാലെ സിനിമയില്‍ നിന്നും മാറി നിന്നിരുന്നെങ്കിലും. അടുത്തിടെ മികച്ച സിനിമകളിലൂടെ നവ്യ തിരിച്ചുവന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നവ്യ.

നവ്യ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. നവ്യയ്ക്ക് ഒരു മകനാണ് ഉള്ളത്. സായ് കൃഷ്ണ എന്നാണ് മകന്റെ പേര്. അമ്മയും മകനും തമ്മിലുള്ള സ്‌നേഹം നവ്യയുടെ വാക്കുകളില്‍ നിന്നും പലപ്പോഴായി വ്യക്തമായതാണ്. ഇപ്പോള്‍ അമ്മയും മകനും തമ്മിലുള്ള സ്‌നേഹത്തിന്റെ ആഴം വ്യക്തമാക്കുന്ന ഒരു ചിത്രമാണ് നവ്യ പങ്കുവെച്ചിരിക്കുന്നത്. നവ്യയ്ക്ക് ഭക്ഷണം വാരിനല്‍കുന്ന സായിയുടെ ഫോട്ടോയാണ് പങ്കുവെച്ചത്. കഴുത്ത് വേദനയെ തുടര്‍ന്ന് അനങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് നവ്യ.

സ്വന്തമായി ഭക്ഷണം പോലും കഴിക്കാന്‍ കഴിയാത്ത വിധം തനിക്ക് കഴുത്ത് വേദനയുണ്ടെന്ന് നവ്യ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്. ഞാന്‍ എന്റെ മകനെ അത്ര മാത്രം സ്‌നേഹിക്കുന്നുവെന്നും നവ്യ ക്യാപ്ഷനില്‍ പറയുന്നു. നിരവധിപേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്.

ഇതുപോലൊരു മകന്‍ എന്തുകൊണ്ടും ഭാഗ്യമാണ്. ചേച്ചി കൊടുക്കുന്ന സ്‌നേഹം ഇരട്ടിയായി അവന്‍ തരുന്നുണ്ടല്ലോ, എന്തൊരു രസമുള്ള കാഴ്ച. മോന്റെ കയ്യില്‍ നിന്ന് തിന്നുമ്പോള്‍ വല്ലാത്തൊരു ടേസ്റ്റ് ഉണ്ടാവും. കാരണം അതില്‍ സ്‌നേഹം കൂടി കലര്‍ത്തിക്കാണും എന്നാണ് മറ്റൊരു കമന്റ്.
എന്നും ഈ സ്‌നേഹം ഉണ്ടാവട്ടേ എന്ന് മറ്റൊരു ആരാധകന്‍ കുറിച്ചു.

സായ് കൃഷ്ണയുടെ സ്‌കൂള്‍ വെക്കേഷന്‍ ഇക്കുറി ബാലിയില്‍ ആണ് നവ്യ ആഘോഷിച്ചത്. നവ്യയും മകനും ചേര്‍ന്നായിരുന്നു യാത്ര. ഈ ചിത്രങ്ങള്‍ നവ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. നവ്യ നായരുടെ മാതംഗി എന്ന നൃത്ത വിദ്യാലയത്തിന്റെ ആഘോഷ പരിപാടിയില്‍ സായ് കൃഷ്ണ നൃത്തം ചെയ്തിരുന്നു. ആദ്യമായാണ് നവ്യ നായര്‍ മകന്‍ നൃത്തം ചെയ്യുന്ന വിശേഷം പങ്കിട്ടത്.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

ഇക്കഴിഞ്ഞ മദേഴ്‌സ് ഡേയില്‍ സായ് നവ്യയ്ക്ക് നല്ലൊരു സര്‍പ്രൈസ് കൊടുത്തിരുന്നു. ഓറിയോ ബിസ്‌ക്കറ്റ് കൊണ്ട് കേക്ക് ഉണ്ടാക്കി നല്‍കിയിരുന്നു. ബേക്കിംഗ് അറിയില്ലെങ്കിലും അമ്മയ്ക്ക് സര്‍പ്രൈസ് കൊടുക്കാനാണ് സായ് കേക്ക് ഉണ്ടാക്കിയത്. ആ വീഡിയോ നവ്യ യൂട്യൂബില്‍ പങ്കുവെച്ചിരുന്നു.

The post സ്വന്തമായി ഭക്ഷണം കഴിക്കാനാവാതെ നവ്യ; അമ്മയ്ക്ക് ഭക്ഷണം വാരിനൽകി സായ്, അമ്മയുടെയും മകന്റെയും സ്നേഹത്തെ പ്രശംസിച്ച് സോഷ്യൽ മീഡിയ appeared first on Viral Max Media.



from Mallu Articles https://ift.tt/JBuUWjp
via IFTTT
Previous Post Next Post