എങ്ങനെയാണ് ഇത്ര പെട്ടെന്ന് സമയം പോകുന്നത്? മകന്റെ ഒന്നാം പിറന്നാൾ ആഘോഷമാക്കി ലിന്റു റോണി, ആശംസകളുമായി സോഷ്യൽ മീഡിയയും

യൂട്യൂബിലൂടെ പ്രേക്ഷകർക്കിപ്പോൾ വളരെ സുപരിചിതയായ സെലിബ്രിറ്റി നടിയാണ് ലിൻറു റോണി. തൻറെ വിശേഷങ്ങൾ എല്ലാം താരം നിരന്തരം യൂട്യൂബിലൂടെ പങ്കുവയ്ക്കുന്ന താരത്തിൻറെ പുതിയ വിശേഷം കുഞ്ഞുവാവയുടെ ഒന്നാം ജന്മദിനമാണ്. കുഞ്ഞിൻറെ ജനനത്തെ കുറിച്ചും ആ സന്തോഷത്തെ കുറിച്ചുമെല്ലാം നേരത്തെ ലിൻറു ഇൻസ്റ്റഗ്രാമിലൂടെയും യൂട്യൂബിലൂടെയുമെല്ലാം സംസാരിച്ചിരുന്നു.

ഇപ്പോഴിതാ സമയം എത്ര വേഗമാണ് കടന്ന് പോകുന്നതെന്ന് പറയുകയാണ് താരം. “എങ്ങനെയാണ് ഇത്ര പെട്ടെന്ന് സമയം പോകുന്നത്? നി ഈ ലോകത്തേക്ക് പ്രവേശിച്ച നിമിഷം മുതൽ, ഞങ്ങളുടെ ഹൃദയത്തിൻ്റെ എല്ലാ കോണിലും നിറയുന്ന അവിശ്വസനീയമായ വെളിച്ചവും സ്നേഹവും നിങ്ങൾ കൊണ്ടുവന്നു, ഞങ്ങളുടെ ജീവിതം ഏറ്റവും അസാധാരണമായ രീതിയിൽ മാറ്റിയതിന് നന്ദി, അമ്മയും ദാദയും നിന്നെ വളരെയധികം സ്നേഹിക്കുന്നു, ദൈവം നിന്നെ അനുഗ്രഹിക്കട്ടെ” എന്നാണ് മകനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ലിന്റു കുറിച്ചത്. നിരവധി പേരാണ് കുഞ്ഞിന് ആശംസകളുമായി രംഗത്ത് എത്തിയത്.

വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ ഞാന്‍ വളക്കാപ്പിനായി ഒരുങ്ങി. ഈ ദിവസം ഇത്രയും മനോഹരമാക്കിയ പ്രിയപ്പെട്ടവരോടെല്ലാം നന്ദി പറയുന്നു. ജീവിതകാലം മുഴുവനും ഓര്‍ത്തിരിക്കുന്ന ആഘോഷമാണ് ഇത്. ഞാന്‍ ആഗ്രഹിച്ചത് പോലെ തന്നെയുള്ള സാരിയാണ് ധരിച്ചതെന്നായിരുന്നു വളക്കാപ്പ് ചടങ്ങിന്റെ വിശേഷത്തിൽ ലിന്റു ആരാധകരോട് പറഞ്ഞത്. അത്രയേറെ സന്തോഷമായിരുന്നു ഗർഭിണിയായത് മുതൽ താരത്തിനുണ്ടായിരുന്നത്.

ലിന്റുവിന്റെ സന്തോഷം ആരാധകരും ഏറ്റെടുത്തിരുന്നു. 2011ൽ പുറത്തിറങ്ങിയ വാടാമല്ലി എന്ന ചിത്രത്തിലൂടെയാണ് ലിന്റു അഭിനയലോകത്തെത്തുന്നത്. പിന്നീട് എന്ന് സ്വന്തം കൂട്ടുകാരി, ഈറൻ നിലാവ്, ഭാര്യ എന്നീ സീരീയലുകളിലൂടെ ഏറെ സുപരിചിതയായി മാറി. 2014ലാണ് ലിന്റു, റോണിയെ വിവാഹം ചെയ്തത്. കുടുംബസമേതം യു കെയിലാണ് ലിന്റു താമസമാക്കിയിട്ടുള്ളത്.

The post എങ്ങനെയാണ് ഇത്ര പെട്ടെന്ന് സമയം പോകുന്നത്? മകന്റെ ഒന്നാം പിറന്നാൾ ആഘോഷമാക്കി ലിന്റു റോണി, ആശംസകളുമായി സോഷ്യൽ മീഡിയയും appeared first on Viral Max Media.



from Mallu Articles https://ift.tt/w5sdeWO
via IFTTT
Previous Post Next Post