നമ്മുടെ മേരി ഇന്ന് വേറെ ലെവൽ, അനുപമയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കിട്ട് റിമി ടോമി, രണ്ടു പേരോടുമുള്ള സ്നേഹം അറിയിച്ച് സോഷ്യൽ മീഡിയ

മലയാള സിനിമയിലൂടെ അഭിനയ ജീവിതം ആരംഭിച്ച അനുപമ പരമേശ്വരൻ ഇന്ന് തെലുങ്കിലെ തിളങ്ങുന്ന നായികമാരിൽ ഒരാളാണ്. കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് അനുപമ.

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ‘ പ്രേമം’ ആണ് അനുപമയുടെ ആദ്യ ചിത്രം. പ്രേമത്തിലെ മേരി എന്ന കഥാപാത്രവും ‘ആലുവ പുഴയുടെ തീരത്ത്’ എന്ന ഗാനവും മലയാളികൾക്ക് അത്ര പെട്ടെന്ന് മറക്കാനാവില്ല.

അനുപമയ്ക്ക് ഒപ്പമുള്ള ഏതാനും ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് ഗായികയും അവതാരകയും നടിയുമായ റിമി ടോമി. നമ്മുടെ മേരി ഇന്ന് വേറെ ലെവൽ എന്നാണ് റിമി കുറിച്ചത്.കരിയര്‍ തുടങ്ങിയിട്ട് ഏഴു വര്‍ഷമായെങ്കിലും മലയാളത്തില്‍ അധികം സിനിമകള്‍ അനുപമ ചെയ്തിട്ടില്ല. ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന കഥാപാത്രമായെത്തിയ ‘കുറുപ്പ്’ ആണ് അനുപമയുടെ അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം.

അതേസമയം, ഒടുവിൽ തിയേറ്ററുകളിലെത്തിയ അനുപമയുടെ തെലുങ്ക് ചിത്രം ടില്ലു സ്‍ക്വയര്‍ സൂപ്പർഹിറ്റായിരുന്നു. തമിഴില്‍ അനുപമ പരമേശ്വരന്റേതായി എത്തിയ ഒടുവിലെ ചിത്രം സൈറണാണ്. ജയം രവിയാണ് നായകനായി എത്തിയത്.

അനുപമ പരമേശ്വരൻ നായികയാകുന്ന തമിഴ് ചിത്രം ലോക്ക്ഡൗണ്‍ റിലീസിനൊരുങ്ങുകയാണ്. സംവിധാനം എ ആര്‍ ജീവയാണ്. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

The post നമ്മുടെ മേരി ഇന്ന് വേറെ ലെവൽ, അനുപമയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കിട്ട് റിമി ടോമി, രണ്ടു പേരോടുമുള്ള സ്നേഹം അറിയിച്ച് സോഷ്യൽ മീഡിയ appeared first on Viral Max Media.



from Mallu Articles https://ift.tt/0Mc45wt
via IFTTT
Previous Post Next Post