ബൈക്കുമായി ചെളിയില്‍ വീണ മഞ്ജു വാര്യരുടെ ചിത്രങ്ങള്‍ വൈറലാകുകയാണ്. താരം തന്നെയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ചെളിയില്‍ വീണും എഴുന്നേറ്റും പഠിച്ചു കൊണ്ടിരിക്കുന്ന- എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ രസകരമായ യാത്ര സമ്മാനിച്ചതിന സുഹൃത്തുക്കളായ ബിനീഷ് ചന്ദ്ര, അബ്രു എന്നിവരോട് താരം നന്ദിയും പറഞ്ഞിട്ടുണ്ട്. ചിത്രത്തില്‍ ബൈക്കിന്റെ വശങ്ങളിലും നടിയുടെ ശരീരത്തിലും ചെളി പുരണ്ടിരിക്കുന്നത് കാണാം.
ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി താരങ്ങള്‍ കമന്റുമായി എത്തിയിട്ടുണ്ട്. നടി ശോഭിത ദുലിപാല, ഗീതു മോഹന്‍ദാസ്, അന്ന ബെന്‍, റിമ കല്ലിങ്കല്‍, ശിവദ തുടങ്ങിയ താരങ്ങളാണ് ആശംസ അറിയിച്ച് കമന്റ് ചെയ്തിരിക്കുന്നത്. ജര്‍മ്മന്‍ വാഹനം നിര്‍മ്മാതാക്കളായ ബിഎംഡബ്ലിയുവിന്റെ 1250 ജി എസ് എന്ന ബൈക്കാണ് നടിയുടെത്. 28 ലക്ഷത്തോളം രൂപയാണ് വാഹനത്തിന്റെ വില.
തിരിച്ചുവരവില്‍ മഞ്ജു വാര്യര്‍ വേറെ ലെവലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ അത്രയധികം അപ്‌ഡേറ്റഡ് ആയ മഞ്ജു അഭിനയത്തില്‍ മാത്രമല്ല, മറ്റ് സാമൂഹിക കാര്യങ്ങളിലെല്ലാം തുടക്കത്തില്‍ സജീവമായി. പിന്നീട് വിദേശ യാത്രകളും അന്യഭാഷ ചിത്രങ്ങളുമൊക്കെയായി തിരിക്കിലായ മഞ്ജുവിന് എന്തിനും ഏതിനും കൂട്ടായി ബിനീഷ് ചന്ദ്രയും ഉണ്ടായിരുന്നു. മഞ്ജുവിന്റെ ഈ മാറ്റങ്ങള്‍ക്കെല്ലാം കാരണം മഞ്ജുവിന്റെ പി എയും സഹോദര തുല്യനുമായ ബിനീഷ് ചന്ദ്രയാണ് എന്ന് നടി തന്നെ സമ്മതിച്ചതാണ്.
The post വീഴുന്നു, ചെളിയില്‍ പുരളുന്നു, പഠിച്ചുകൊണ്ടേയിരിക്കുന്നു, സൂപ്പര്‍ ബൈക്കില്‍ മഞ്ജുവിന്റെ റൈഡ്, ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ appeared first on Viral Max Media.
from Mallu Articles https://ift.tt/AysYOio
via IFTTT