ശാലിനി ആശുപത്രി കിടക്കയിൽ, കൈകോർത്ത് പിടിച്ച് അജിത്ത്, കാര്യം തിരക്കി സോഷ്യൽ മീഡിയ

സിനിമാപ്രേമികളുടെ പ്രിയപ്പെട്ട താര ജോഡികളാണ് അജിത്തും ശാലിനിയും. മലയാളികളുടെ പ്രയനടിയായ ശാലിനിയെ വിവാഹം കഴിച്ച അജിത്തിനോട് മലയാളികൾക്കും പ്രത്യേക ഇഷ്ടമുണ്ട്. വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് ശാലിനി. അജിത് സമൂഹ മാധ്യമങ്ങളിൽ അത്ര സജീവമല്ല. ശാലിനിയും അടുത്തിടെ മാത്രമാണ് ഇൻസ്റ്റഗ്രാമിൽ സജീവമായി തുടങ്ങിയത്. അതിനാൽ തന്നെ ശാലിനിയുടെയും അജിത്തിന്റെയും കുടുംബചിത്രങ്ങൾ വളരെ അപൂർവ്വമായി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ ആരാധകർ അതു ആഘോഷമാക്കാറുണ്ട്.

എന്നാൽ, ശാലിനി പങ്കുവച്ച പുതിയ ചിത്രം ആരാധകരിൽ ആശങ്കയുണർത്തുകയാണ്. ആശുപത്രിയിൽ നിന്നുള്ളതാണ് ചിത്രം. ശാലിനിയുടെ കൈകളിൽ മുറുകെ പിടിച്ചിരിക്കുന്ന അജിത്തിനെയും ചിത്രത്തിൽ കാണാം. എന്തു പറ്റി ശാലിനിയ്ക്ക് എന്നാണ് ആരാധകർ തിരക്കുന്നത്.

അതേസമയം, ശാലിനിയെ ഉടനടിയൊരു ഓപ്പറേഷനു വിധേയമാക്കേണ്ടി വന്നു എന്ന രീതിയിലും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. എന്തിനാണ് ഓപ്പറേഷൻ നടത്തിയതെന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മാത്രമല്ല, അജിത്തോ ശാലിനിയോ ഇരുവരോടും അടുത്ത വൃത്തങ്ങളോ ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.

അജിത്ത് ഷൂട്ടിംഗുമായി ബന്ധപ്പെട്ട് അസർബൈജാനിൽ ആയിരുന്നതിനാൽ ഓപ്പറേഷൻ സമയത്ത് എത്തിച്ചേരാനായില്ലെന്നും റിപ്പോർട്ടുണ്ട്. അവസാന ഘട്ട ഷൂട്ടായിരുന്നതിനാൽ നിർത്തി വെച്ച് വരാൻ സാധിച്ചില്ല. കഴിഞ്ഞ ദിവസമായിരുന്നു ശാലിനിയുടെ ഓപ്പറേഷൻ എന്നും ഷൂട്ടിംഗ് പൂർത്തിയാക്കിയ ഉടനെ അജിത് ചെന്നൈയിലേക്കു തിരിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

The post ശാലിനി ആശുപത്രി കിടക്കയിൽ, കൈകോർത്ത് പിടിച്ച് അജിത്ത്, കാര്യം തിരക്കി സോഷ്യൽ മീഡിയ appeared first on Viral Max Media.



from Mallu Articles https://ift.tt/MK7GJIZ
via IFTTT
Previous Post Next Post